ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കെ ജാനുവിനെതിരെ പോസ്റ്റര്‍ പ്രതിഷേധം
Mar 16, 2021, 17:09 IST
വയനാട്: (www.kvartha.com 16.03.2021) ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കെ ജാനുവിനെതിരെ പോസ്റ്റര്‍ പ്രതിഷേധം. ബത്തേരിയില്‍ ജാനുവിനെ വേണ്ടെന്നും പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളണമെന്നുമാണ് ആവശ്യം. ശബരിമല വിഷയത്തില്‍ ജാനു സര്‍കാരിനെ പിന്തുണച്ചയാളാണ് എന്നാണ് പോസ്റ്റര്‍.
സേവ് ബിജെപിയുടെ പേരിലാണ് ബത്തേരി ടൗണില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നത്. കഴിഞ്ഞ ദിവസമാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്ന് സി കെ ജാനു അറിയിച്ചത്. ജനാധിപത്യ രാഷ്ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭയുടെ ചെയര്‍പേഴ്സണുമാണ് നിലവില്‍ ജാനു.
Keywords: Wayanad, News, Kerala, Poster, Politics, NDA, Election, Poster protest against NDA candidate CK Janu in Bathery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.