എസ് ശര്‍മ്മയ്ക്കും ചന്ദ്രന്‍പിള്ളയ്ക്കുമെതിരെ കൊച്ചിയില്‍ പോസ്റ്ററുകള്‍

 


എസ് ശര്‍മ്മയ്ക്കും ചന്ദ്രന്‍പിള്ളയ്ക്കുമെതിരെ കൊച്ചിയില്‍ പോസ്റ്ററുകള്‍
കൊച്ചി: വിഎസിന്റെ വിശ്വസ്തരായ എസ് ശര്‍മ്മ, കെ ചന്ദ്രന്‍പിള്ള, എം.സി ജോസഫൈന്‍ എന്നിവര്‍ക്കെതിരെ എറണാകുളത്തും പരിസര പ്രദേശങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഗോപി കോട്ടമുറിക്കല്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ്‌ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്‌.

റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങളുളള ഇവരെ സി പി എമ്മില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെടുന്ന പോസ്റ്ററുകളാണ് കൂടുതലും. ഈ നേതാക്കളുടെ സ്വാധീനമേഖലകളായ കൊച്ചി, പറവൂര്‍, കളമശേരി ഭാഗങ്ങളിലാണ്‌ പോസ്റ്ററുകള്‍ പതിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ ഈ പോസ്റ്ററുകള്‍ നീക്കം ചെയ്തു.

ഒളിക്യാമറ വിവാദത്തില്‍ എസ് ശര്‍മ്മയും കെ ചന്ദ്രന്‍പിള്ളയും തന്നെ കുടുക്കുകയായിരുന്നുവെന്നാണ്‌ ഗോപി കോട്ടമുറിക്കല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. എസ് ശര്‍മ്മയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസിന്‌ തടസം നിന്നതിനാലാണ്‌ തന്നെ വിവാദത്തില്‍ കുടുക്കിയതെന്നും കോട്ടമുറിക്കല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ശര്‍മ്മയും ചന്ദ്രന്‍പിള്ളയും ആരോപണങ്ങള്‍ നിഷേധിക്കുകയും പാര്‍ട്ടി യോഗത്തില്‍ തങ്ങള്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുമെന്നും വ്യക്തമാക്കി.

English Summery
Posters against S Sharma and K Chandran Pilla appeared in Kochi. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia