Conflict | സംഘര്‍ഷ സാധ്യത; മല്ലിയോട്ട് ക്ഷേത്രത്തില്‍ കനത്ത പൊലീസ് സന്നാഹം ഏര്‍പെടുത്തി

 


പയ്യന്നൂര്‍: (www.kvartha.com) സംഘര്‍ഷം നിലനില്‍ക്കുന്ന കുഞ്ഞിമംഗലം മല്ലിയോട്ട് ക്ഷേത്ര പരിസരത്ത് പയ്യന്നൂര്‍ ഡിവിഷന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് സന്നാഹം ഏര്‍പെടുത്തി. ഇതര മതസ്ഥര്‍ക്ക് ഉത്സവ സ്ഥലത്ത് പ്രവേശനമില്ലെന്നവിവാദ ബോര്‍ഡിനെ ചൊല്ലി ഇരുവിഭാഗം കൂട്ടത്തല്ലില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് കുംഭമാസ സംക്രമമായ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ക്ഷേത്ര പരിസരത്ത് പൊലീസ് ജാഗ്രത.

സംക്രമ പൂജ ചടങ്ങുകള്‍ സമാധാനപരമാക്കുന്നതിന്റെ ഭാഗമായാണ് പയ്യന്നൂരും സമീപ സ്റ്റേഷനുകളില്‍ നിന്നുമായി വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് കാംപ് ചെയ്യുന്നത്. ക്ഷേത്ര പരിസരത്ത് കമിറ്റിക്കാരും ജാഗ്രത പാലിച്ചു വരുന്നുണ്ട്.

Conflict | സംഘര്‍ഷ സാധ്യത; മല്ലിയോട്ട് ക്ഷേത്രത്തില്‍ കനത്ത പൊലീസ് സന്നാഹം ഏര്‍പെടുത്തി

ഇക്കഴിഞ്ഞ അഞ്ചിന് വൈകുന്നേരം നടന്ന കാഴ്ച കമിറ്റിയുടെ യോഗത്തില്‍ മുമ്പ് വിവാദമായ ബോര്‍ഡ് വിഷയം അജന്‍ഡയില്‍ തിരുകിക്കയറ്റാനുള്ള ചിലരുടെ ഭാഗത്തു നിന്നുണ്ടായ ശ്രമം വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചിരുന്നു. ഇതേതുടര്‍ന്ന് രണ്ടു പരാതികളിലായി 19 പേര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിരുന്നു.

Keywords:  Payyannur, News, Kerala, Top-Headlines, Police, Potential for conflict; Heavy police presence at Malliot temple.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia