വൈദ്യുതി പ്രതിസന്ധി: കല്‍ക്കരി താപ നിലയം സ്ഥാപിക്കണം: കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍

 


തൊടുപുഴ: (www.kvartha.com 11.09.2015) കേരളം ഇരുട്ടിലേക്ക് നീങ്ങാതിരിക്കാന്‍ മെഗാ കല്‍ക്കരി താപ നിലയം സ്ഥാപിക്കണമെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍. ജലവൈദ്യുതി പദ്ധതി കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ കഴിയുന്നത് കല്‍ക്കരി നിലയങ്ങള്‍ക്കാണ്.

ഉയര്‍ന്ന സ്ഥാപന ചെലവുമൂലം സൗരോര്‍ജ്ജകാറ്റാടി പദ്ധതികള്‍ സാമ്പത്തിക ലാഭമുണ്ടാക്കില്ലെന്നും അസോസിയേഷന്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വൈദ്യുതി നിരക്ക്  മൂന്നുതവണ വര്‍ദ്ധിപ്പിച്ചിട്ടും ബോര്‍ഡിന്റെ കടബാദ്ധ്യത അഞ്ചിരട്ടിയായി.മഴക്കുറവ് വരാനിരിക്കുന്ന വര്‍ഷങ്ങളിലും ജലവൈദ്യുത രംഗത്ത് തിരിച്ചടിയാകും.

അന്യസംസ്ഥാനങ്ങളുമായുളള വൈദ്യുതി കരാറുകള്‍ നടപ്പാകുന്നില്ല. പള്ളിവാസല്‍, തോട്ടിയാര്‍, ചാത്തങ്കോട്ടുനട, ആനക്കയം, കക്കയം തുടങ്ങിയ  വൈദ്യുതി ഉല്‍പാദന പദ്ധതികള്‍ ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ല. കഴിഞ്ഞ സര്‍ക്കാര്‍ ഒഡീഷയിലെ ബൈതരണിയില്‍ നേടിയെടുത്ത കല്‍ക്കരിപ്പാടം കേന്ദ്ര സര്‍ക്കാര്‍ തിരിച്ചെടുത്തു.

പ്രതിവര്‍ഷം ശരാശരി 20 സബ്‌സ്‌റ്റേഷനുകള്‍  വീതം കമ്മീഷന്‍ ചെയ്തിരുന്ന സ്ഥാനത്ത്  കഴിഞ്ഞ നാലുകൊല്ലം കൊണ്ട് പൂര്‍ത്തിയായത്  33 സബ്‌സ്‌റ്റേഷനുകളാണ്. സൗജന്യക്കണക്ഷന്‍ നിര്‍ത്തലാക്കി. പിന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന മുന്‍ഗണന  ഇല്ലാതാക്കി.
അറ്റകുറ്റപ്പണികള്‍ സാധനസാമഗ്രികളില്ലാതെ മുടങ്ങുന്നു. നൂറിലേറെ സെക്ഷനുകളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരും  സീനിയര്‍ സൂപ്രണ്ടുമാരുമില്ല. വൈദ്യുതി മീറ്ററുകള്‍ കിട്ടാനില്ല. 13ലക്ഷത്തോളം മീറ്ററുകളാണ് തകരാറിലായിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി: കല്‍ക്കരി താപ നിലയം സ്ഥാപിക്കണം: കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍
അസോസിയേഷന്‍ 19 ാം സംസ്ഥാനസമ്മേളനം വെളളി, ശനി ദിവസങ്ങളില്‍  തൊടുപുഴയില്‍
നടക്കും. വനിതാസമ്മേളനം ഇന്നു രാവിലെ 9.45ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാഅസോസിയേഷന്‍ വൈസ് പ്രസിഡന്റ് സുഭാഷിണി അലി ഉദ്ഘാടനം ചെയ്യും. 3.30ന് കേരള വികസന മാതൃകപ്രതിസന്ധികള്‍ സാദ്ധ്യതകള്‍  സെമിനാര്‍ മുന്‍ വൈദ്യുതി മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയൂം. നാളെ രാവിലെ ഒമ്പതിന്  പ്രതിനിധി സമ്മേളനം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

പ്രസിഡന്റ് ബി.പ്രദീപ്, ജനറല്‍ സെക്രട്ടറി എം.ജി സുരേഷ് കുമാര്‍,  ജെ.സത്യരാജ്, കെ.കെ ബോസ്, സിയാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Also Read:
അടയാത്ത ഗേറ്റ് പരിശോധിക്കുന്നതിനിടെ ഗേറ്റ്മാന്‍ ട്രെയിന്‍തട്ടി മരിച്ചു

Keywords:  Thodupuzha, Press meet, Engineers, Conference, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia