Power cut | വടക്കൻ കേരളത്തിൽ വോൾടേജ് ക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവൃത്തികളുമായി കെഎസ്ഇബി: കാസർകോട്, കണ്ണൂർ ജില്ലകളിലായി വിവിധയിടങ്ങളിൽ സെപ്റ്റംബർ 11ന് വൈദ്യുതി മുടങ്ങും

 


Gകണ്ണൂർ: (www.kvartha.com) വോൾടേജ് ക്ഷാമം പരിഹരിക്കുക, വൈദ്യുതി പ്രസരണനഷ്ടം കുറയ്ക്കുക, ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി അവശ്യാനുസരണം തടസം കൂടാതെ, മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി വൈദ്യുതി പ്രസരണ വിതരണശൃംഖല ശക്തിപ്പെടുത്തി പ്രസരണരംഗത്ത് കൂടുതൽ സബ്സ്റ്റേഷനുകളും, പ്രസരണലൈനുകളും സ്ഥാപിക്കാൻ സംസ്ഥാന സർകാരും കെഎസ്ഇബി ലിമിറ്റഡും ചേർന്ന് നടപ്പിലാക്കുന്ന ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു.                           
Power cut | വടക്കൻ കേരളത്തിൽ വോൾടേജ് ക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവൃത്തികളുമായി കെഎസ്ഇബി: കാസർകോട്, കണ്ണൂർ ജില്ലകളിലായി വിവിധയിടങ്ങളിൽ സെപ്റ്റംബർ 11ന് വൈദ്യുതി മുടങ്ങും



നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന 220 കെവി GIS തലശേരി സബ്സ്റ്റേഷന്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് പുതിയതായി നിർമിച്ച 220 കെവി ലൈനുകൾ കാഞ്ഞിരോട് സബ്സ്റ്റേഷനിൽ ബന്ധിപ്പിക്കും. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 11 (ഞായറാഴ്ച) രാവിലെ 8.30 മുതൽ 12.30 വരെ തളിപ്പറമ്പ്, അമ്പലത്തറ, മൈലാട്ടി എന്നീ 220 കെവി സബ്സ്റ്റേഷനുകളുടെയും, വിദ്യാനഗർ, കാഞ്ഞങ്ങാട്, മുള്ളേരിയ, ചെറുവത്തൂർ (റെയിൽവേ), പഴയങ്ങാടി ഏഴിമല, ചെറുപുഴ, പയ്യന്നൂർ, മാങ്ങാട്, അഴീക്കോട്, എന്നീ 110 കെവി സബ്സ്റ്റേഷനുകളുടെയും പെരിയ ബദിയടുക്ക, ആനന്ദപുരം, കാസർകോട് ടൗൺ, കാഞ്ഞങ്ങാട് ടൗൺ, നീലേശ്വരം ടൗൺ, വെസ്റ്റ് എളേരി, ബേളൂർ, രാജപുരം, തൃക്കരിപ്പൂർ, പയ്യന്നൂർ ടൌൺ, പടന്നപ്പാലം, നടുക്കിനി,ആലക്കോട്, കുറ്റിയാട്ടൂർ എന്നീ 33 കെവി സബ്സ്റ്റേഷനുകളുടെയും പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് ഷൊർണൂർ ട്രാൻസ്ഗ്രിഡ് നോർത് ഡെപ്യൂടി ചീഫ് എൻജിനീയർ അറിയിച്ചു.

Keywords: Power cut on September 11 in various places in Kasaragod and Kannur districts, Kerala, Kannur, Top-Headlines, Latest-News, Kasaragod, Electricity, KSEB, Government, District.
< !- START disable copy paste --> < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia