Allegation | തനിക്കും കുടുംബത്തിനുമെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി പിപി ദിവ്യ
● തന്നെയും തന്റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അപമാനിക്കുന്നു
● വസ്തുതാവിരുദ്ധമായ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമക്കുന്നു
● പ്രചരിപ്പിക്കുന്നത് വാട്‌സ് ആപ്പ്, ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലൂടെ
● നേരത്തെ പാര്‍ട്ടി തരംതാഴ്ത്തലില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് വെളിപ്പെടുത്തിയ ഒരു പ്രമുഖ ചാനലിന്റെ വാര്‍ത്ത നിഷേധിച്ചു കൊണ്ടും ദിവ്യ രംഗത്തുവന്നിരുന്നു.
കണ്ണൂര്‍: (KVARTHA) എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ തനിക്കും കുടുംബത്തിനുമെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തന്നെയും തന്റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും വാട്‌സ് ആപ്പ്, ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ദിവ്യ ഫേസ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
നേരത്തെ പിപി ദിവ്യ പാര്‍ട്ടി തരംതാഴ്ത്തലില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് വെളിപ്പെടുത്തിയ ഒരു പ്രമുഖ ചാനലിന്റെ വാര്‍ത്ത നിഷേധിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു.
#PPDivya #FakeNews #LegalAction #Kannur #KeralaPolitics #SocialMedia