K Sudhakaran | പി പി ഇ കിറ്റ് അഴിമതിക്കേസ്: കെ കെ ശൈലജ ടീചര്‍ നിരപരാധിത്വം തെളിയിക്കാന്‍ തയാറാകണമെന്ന് കെ സുധാകരന്‍

 


കണ്ണൂര്‍: (www.kvartha.com) മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീചര്‍ പി പി ഇ കിറ്റ് വാങ്ങിയ അഴിമതി കേസില്‍ നിരപരാധിയാണെന്നു തെളിയിക്കാന്‍ സി പിഎം തയാറാകണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

കണ്ണൂര്‍ ഡി സി സി ഓഫിസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഏറ്റവും കൂടുതല്‍ കൊട്ടിഘോഷിച്ച മന്ത്രിയാണ് കെ കെ ശൈലജ ടീചര്‍. എന്നാല്‍ അവര്‍ ഇന്ന് അഴിമതിയുടെ ആരോപണക്കുരുക്കിലാണ്. കെ കെ ശൈലജ ടീചര്‍ നിരപരാധിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സി പി എം തയാറാകണമെന്നും സുധാകരന്‍ പറഞ്ഞു.

അയോഗ്യരായ വി സി മാര്‍ക്കെതിരെയുള്ള സുപ്രീംകോടതി വിധി പിണറായി സര്‍കാരിനെതിരെയുള്ള തിരിച്ചടിയാണെന്നും സുധാകരന്‍ പറഞ്ഞു. തിന്നുന്ന രാജാവിന് കൊല്ലുന്ന മന്ത്രി എന്നപോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്നും കെ സുധാകരന്‍ പറഞ്ഞു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇന്ന് നടക്കുന്ന സംഭവങ്ങള്‍ അതിഭീകരമാണ്. മന്ത്രിസഭയില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്. സോളാര്‍ സരിതയേക്കാളും എന്തുകൊണ്ടും മാന്യമായ സ്ത്രീയാണ് സ്വപ്ന സുരേഷെന്നും സുധാകരന്‍ പറഞ്ഞു.

ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത കേന്ദ്ര സര്‍കാരിന്റെ കയ്യിലെ പാവയാണ് ഗവര്‍ണര്‍. സംസ്ഥാന സര്‍കാരിന്റെ സ്വജന പക്ഷപാതിത്വത്തിന് ഗവര്‍ണറും ഒത്താശ ചെയ്തിരുന്നു.

K Sudhakaran | പി പി ഇ കിറ്റ് അഴിമതിക്കേസ്: കെ കെ ശൈലജ ടീചര്‍ നിരപരാധിത്വം തെളിയിക്കാന്‍ തയാറാകണമെന്ന് കെ സുധാകരന്‍

ഗവര്‍ണര്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് ആ സ്ഥാനത്തു തന്നെ തുടരണം എന്നാണ് കെപിസിസിയുടെ നിലപാട്. കെ സി വേണുഗോപാല്‍ നടത്തിയ ഫേസ്ബുക് പോസ്റ്റിനോട് ഇപ്പോള്‍ പ്രതികരിക്കാന്‍ സാധ്യമല്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

Keywords:  PPE kit scam case: K Sudhakaran wants KK Shailaja teacher ready to prove innocence, K Sudhakaran, News, Politics, Corruption, Health Minister, Shailaja Teacher, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia