പ്രതിഭാ സയന്‍സ് സ്‌കോളര്‍ഷിപ്പ് 82 വിദ്യാര്‍ഥികള്‍ക്ക് 14നു മുഖ്യമന്ത്രി സമ്മാനിക്കും

 



തിരുവനന്തപുരം: ശാസ്ത്രമേഖലയില്‍ ഉന്നത വിദ്യാഭ്യാസം ചെയ്യാനും ശാസ്ത്ര ഗവേഷണം തൊഴിലായി സ്വീകരിക്കാനും സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ താല്പര്യം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ച് സംസ്ഥാന സയന്‍സ്, ടെക്‌നോളജി, പരിസ്ഥിതി കൗണ്‍സില്‍ (കെ.എസ്.സി.ടി.ഇ.) നല്‍കുന്ന പ്രഥമ പ്രതിഭാ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് 82 പേരെ തെരഞ്ഞെടുത്തു. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ ബി.എസ്.സി. (ഫിസിക്‌സ്) വിദ്യാര്‍ത്ഥിനി രോശ്മി അബ്രഹാമാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായരില്‍ ഒന്നാമത്. ഹയര്‍ സെക്കന്‍ഡറിയില്‍ 100 ശതമാനം മാര്‍ക്ക് വാങ്ങിയാണ് തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസില്‍ നിന്നു രോശ്മി വിജയിച്ചത്.

റാങ്ക് ലിസ്റ്റിന്റെ പൂര്‍ണരൂപം കെ.എസ്.സി.ടി.ഇയുടെ വെബ്‌സൈറ്റായ www.kscste.kerala.gov.inല്‍ ലഭിക്കും. മാര്‍ച്ച് 14നു തിരുവനന്തപുരത്തു ചേരുന്ന ചടങ്ങില്‍ സ്‌കോളര്‍ഷിപ്പ് ജോതാക്കള്‍ക്ക് സ്വീകരണം നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഭാ സ്‌കോളര്‍ഷിപ്പ് സമ്മാനിക്കും.

രാജ്യത്തെ വിവിധ സര്‍വകലാശാലകളിലുള്ള അടിസ്ഥാന ശാസ്ത്രത്തിലും പ്രകൃതി ശാസ്ത്രത്തിലും താല്പര്യമുള്ള (ബി.എസ്.സി/ഇന്റഗ്രേറ്റഡ് എം.എസ്.സി. കോഴ്‌സുകള്‍) വിദ്യാര്‍ത്ഥികളുടെ കോര്‍ ഗ്രൂപ്പ് ഉണ്ടാക്കുകയാണ് കെ.എസ്.സി.ടി.ഇയുടെ ലക്ഷ്യം. കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറി സയന്‍സ് വിഷയത്തില്‍ മെറിറ്റില്‍ വിജയിച്ച സി.ബി.എസ്.ഇ, സ്റ്റേറ്റ് ബോര്‍ഡ്, സി.ഐ.എസ്.സി.ഇ. എന്നിവയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക.

പ്രതിഭാ സയന്‍സ് സ്‌കോളര്‍ഷിപ്പ് 82 വിദ്യാര്‍ഥികള്‍ക്ക് 14നു മുഖ്യമന്ത്രി സമ്മാനിക്കും90 ശതമാനം മാര്‍ക്കോ തുല്യ ഗ്രേഡോ ഉള്ള, ഇന്ത്യയില്‍ ജനിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട യോഗ്യതയില്‍ കുറഞ്ഞവരെ പരിഗണിക്കില്ല. എന്നാല്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ള പെണ്‍കുട്ടികളെയും പരിഗണിക്കും. പട്ടിക ജാതി, വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 10 ശതമാനം സ്‌കോളര്‍ഷിപ്പ് നീക്കിവച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറിയിലെ എല്ലാ സയന്‍സ് വിഷയങ്ങളില്‍ നിന്നുമായി കൂടി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 100 പേര്‍ക്കാണ് ആകെ ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പ് നല്‍കുക.

പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുന്നതിനും പ്രതിഭാ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള ഫോമും മറ്റു വിശദാംശങ്ങളും നല്‍കുന്നതിനും കെ.എസ്.സി.ടി.ഇ. വിമന്‍ സയന്റിസ്റ്റ് ഡിവിഷനു കീഴിലുള്ള വെബ്‌സൈറ്റ് www.kscste.kerala.gov.in സജ്ജമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് womenscientistkerala@gmail.com, Tel: 0471 2548208.

Keywords:  Thiruvananthapuram, Award, Oommen Chandy, Chief Minister, Kerala, Students, K.S.C.T.E, Scholarship, Pratibha science scholarships awarded to 82 students, Mark, Rank List,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia