ഷുക്കൂര്‍ വധക്കേസ്: പി ജയരാജനെ ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകനെ അനുവദിക്കില്ല
Jun 11, 2012, 15:00 IST
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകനെ അനുവദിക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ ചോദ്യം ചെയ്യുമ്പോള്‍ മാത്രമാണ് അഭിഭാഷകന്റെ സാന്നിദ്ധ്യം അനുവദിക്കുന്നത്.
നാളെ 11 മണിക്ക് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാനാണ് പി ജയരാജന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഷുക്കൂര്‍ വധക്കേസില്‍ ജയരാജന്റെ മൊഴി രേഖപ്പെടുത്താനാണിത്. ഇതിനിടെ ഷുക്കൂര്‍ വധക്കേസില്‍ ടിവി രാജേഷിനെ പ്രതിയാക്കിയാല്‍ ചെറുക്കുമെന്ന് ഡിവൈഎഫ് ഐ വ്യക്തമാക്കി.
ഫെബ്രുവരി 20ന് കണ്ണപുരം കീഴറ വള്ളുവന്‍ കടവിലാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. അന്നേദിവസം സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനത്തിനു നേരേ കല്ലേറുണ്ടായി മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊലചെയ്യപ്പെട്ടത്. അതിനാല്‍ ഷുക്കൂര്‍ വധത്തില്‍ പി ജയരാജനും ടിവി രാജേഷിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഷുക്കൂറിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
Keywords: Kannur, Murder case, P. Jayarajan, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.