പ്രസവശേഷം യുവതി മരിച്ചു; ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് കാട്ടി കുടംബത്തിന്റെ പരാതി
Jul 28, 2021, 14:37 IST
മലയിന്‍കീഴ്: (www.kvartha.com 28.07.2021) പ്രസവശേഷം യുവതി മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമെന്നു കാട്ടി ബന്ധുക്കളുടെ പരാതി. പേയാട് ചെറുകോട് പ്രയാഗില്‍ പ്രമോദ് ചന്ദ്രന്റെയും ജയശ്രീയുടെയും മകളും ബാലരാമപുരം കണ്ണറവിള സ്വദേശി ഷൈനുവിന്റെ ഭാര്യയുമായ ഗായത്രി ചന്ദ്രന്റെ (27) മരണത്തില്‍ ആണ് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രമോദ് ചന്ദ്രന് പൊലീസില്‍ പരാതി നല്‍കിയത്.
ഒമ്പതുമാസം ഗര്‍ഭിണിയായ ഗായത്രിയെ വയറുവേദന അനുഭവപ്പെട്ടതിനാല്‍ ജുലൈ 19 ന് വൈകിട്ടാണ് പതിവായി കാണിച്ചിരുന്ന ശാസ്തമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രാത്രി ഒമ്പതിമണിക്ക് ബോധരഹിതയാകുന്നതു വരെ ഡോക്ടര്‍മാര്‍ പരിശോധിച്ചില്ലെന്ന് പിതാവിന്റെ പരാതിയില്‍ പറയുന്നു. 9.30ന് ഓപറേഷന് തിയറ്ററില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയിലൂടെ പെണ്‍കുഞ്ഞിനെ പുറത്തെടുത്തു. എന്നാല്‍ 12 മണിയോടെ ഗായത്രിയുടെ നില ഗുരുതരമാണെന്നും എസ്എടി ആശുപത്രിയില്‍ എത്തിക്കണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
എസ്എടിയില്‍ കൊണ്ടുവന്നെങ്കിലും വെന്റിലേറ്റര്‍ ഇല്ലായിരുന്നു. തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രി 10.30 ന് മരണം സംഭവിച്ചുവെന്നും പരാതിയില്‍ പറയുന്നു. കുഞ്ഞ് ഇപ്പോഴും ആരോപണവിധേയമായ ആശുപത്രിയില്‍ തന്നെയാണ്. ആരോഗ്യനില തൃപ്തികരമെന്നാണ് വീട്ടുകാര്‍ക്കു കിട്ടിയ വിവരം. സ്ഥിരമായി കാണിച്ചിരുന്ന ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥയാണ് മകളുടെ ജീവന് നഷ്ടമാകാന്‍ കാരണമെന്നു പിതാവ് പ്രമോദ് ചന്ദ്രന് ആരോപിച്ചു.
Keywords: Pregnant woman died after giving birth; Family complained that the hospital authorities were negligent, Thiruvananthapuram, News, Local News, Pregnant Woman, Complaint, Dead, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.