വടക്കഞ്ചേരിയില്‍ 7 മാസം ഗര്‍ഭിണിയായ 24 കാരി വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍
Jan 12, 2022, 13:18 IST
വടക്കഞ്ചേരി: (www.kvartha.com 12.01.2022) ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കഞ്ചേരി പാണ്ടാംകോട് കുരിക്കന്‍തരിശ് വിജയകുമാറിന്റെ ഭാര്യ ഗോപിക(24)യാണ് മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മംഗലം ഡാം പൊലീസ് കേസെടുത്തു.
ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍തന്നെ ആലത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം താലൂക് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആര്‍ഡിഒ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ടെം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഒന്നര വയസുള്ള ഗൗരിചന്ദ്ര മൂത്ത മകനാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.