ഗര്‍­ഭി­ണിയെ കാ­മു­കനും കൂ­ട്ടാ­ളി­കളും ലോ­ഡ്­ജു­ക­ളില്‍ പീ­ഡി­പ്പിച്ചു

 


ഗര്‍­ഭി­ണിയെ കാ­മു­കനും കൂ­ട്ടാ­ളി­കളും ലോ­ഡ്­ജു­ക­ളില്‍ പീ­ഡി­പ്പിച്ചു
കോട്ടയം: വിവാഹിതയും നാല് മാസം ഗര്‍ഭി­ണി­യുമായ യുവതിയെ കാമുകനും കൂട്ടാളികളും ചേര്‍­ന്ന് ലോ­ഡ്­ജു­ക­ളില്‍ പീഡിപ്പിച്ചു. കാഞ്ഞിരപ്പിള്ളി ഇടക്കുന്നം സ്വദേശിനിയായ യു­വ­തി­യാ­ണ് പീ­ഡ­ന­ത്തി­നി­ര­യാ­യത്. ഈ­രാറ്റു­പേട്ട­ ഇടക്കുന്നം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ക്ലീനര്‍ ഷാജിയും സുഹൃത്തുക്കളും ചേര്‍­ന്നാ­ണ് യു­വ­തിയെ വിവിധ ലോഡ്ജുക­ളില്‍ എ­ത്തിച്ച് പീഡിപ്പിച്ചത്.

ഷാജിയുമായി പ്രണയത്തിലായ യുവ­തി യു­വാവി­നൊ­പ്പം വീ­ടു­വി­ട്ടി­രുന്നു. ഷാജി ഒരാഴ്ചക്കാലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള ലോഡ്ജുകളില്‍ യുവ­തി­യെ എ­ത്തിച്ച് പെണ്‍ വാണിഭ സംഘത്തിന്‌ കൈ­മാറുകയായിരുന്നു. ഒടുവില്‍ യുവതിയെ കോ­ട്ട­യ­ത്തെ­ത്തി­ച്ച് ഷാ­ജി മു­ങ്ങു­ക­യും ചെ­യ്തു. പി­ന്നീട് താന്‍ തൃ­ശൂ­രില്‍ ഉണ്ടെ­ന്നും അ­വി­ടേക്ക് വരണമെന്നും ഷാജി ഫോ­ണില്‍ വിളി­ച്ച­റി­യിച്ച­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ യു­വ­തി ട്രെ­യിനില്‍ ക­യറി തൃ­ശൂ­രി­ലെ­ത്തു­കയും ഇ­വി­ടെ ഷാ­ജി­യെ കാ­ണാ­ത്ത­തി­നെ തു­ടര്‍­ന്ന് അല­ഞ്ഞ് തി­രി­യു­മ്പോള്‍ തൃശൂര്‍ പോലീ­സ് യു­വ­തി­യെ ക­സ്­റ്റ­ഡി­യി­ലെ­ടു­ക്കു­കയും ചെ­യ്തു. ഇ­തോ­ടെ­യാണ് പീ­ഡ­ന വിവ­രം പു­റ­ത്താ­യ­ത്.

അ­തി­നിടെ ഭാര്യയെ കാണാനി­ല്ലെ­ന്ന് കാട്ടി യുവതിയുടെ ഭര്‍ത്താ­വ് കാ­ഞ്ഞി­രപ്പള്ളി പോലീസ് സ്‌­റ്റേഷനില്‍ പരാതി നല്‍­കി­യി­രുന്നു. പോലീസ് അന്വേഷണം നടത്തിയപ്പോള്‍ യു­വ­തി കാ­മു­ക­നോ­ടൊ­പ്പം വീ­ടു­വി­ട്ട­താ­ണെ­ന്ന് തെ­ളി­യു­കയും അതി­നി­ട­യില്‍ യുവതി തൃ­ശൂര്‍ പോ­ലീ­സി­ന്റെ ക­സ്റ്റ­ഡി­യി­ലു­ണ്ടെന്നും വിവ­രം ല­ഭി­ക്കു­ക­യാ­യി­രുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ഷാജിക്കും കണ്ടാലറിയാവുന്ന ആറുപേര്‍ക്കുമെതിരെ കാഞ്ഞിര­പ്പള്ളി പോലീ­സ് ലൈ­ഗീ­കപീ­ഡ­ന­ത്തിനും പെണ്‍­വാ­ണി­ഭ­ത്തിനും കേസെടുത്തു. യു­വ­തി­യെ ബു­ധ­നാഴ്­ച മ­ജി­സ്‌ട്രേ­റ്റ് മു­മ്പാ­കെ ഹാ­ജ­രാക്കി.

Keywords:  Pregnant Woman, Rape, Police, Kottayam, Railway, Missing, Lodge
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia