അവള്‍ അവളുടെ കഥ പറയുന്നു - 6
- കൂക്കാനം റഹ്മാന്‍
(www.kvartha.com) അവള്‍ അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചിട്ടില്ല. അതില്‍ താല്‍പര്യമില്ല. പക്ഷേ നാട്ടുകാരും കുട്ടികളും ടീച്ചര്‍ എന്ന് വിളിക്കാന്‍ തുടങ്ങി. അങ്ങിനെ വിളിച്ചു കേള്‍ക്കാന്‍ അവള്‍ക്കു താല്‍പര്യമുണ്ട്. മകളുടെ വിദ്യാഭ്യാസം, ഭര്‍ത്താവിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ അതിലൊക്കെ അതീവ ശ്രദ്ധാലുവാണ്. സമൂഹത്തില്‍ ഇറങ്ങി നടക്കുമ്പോള്‍ എല്ലാവരും അവളെ ശ്രദ്ധിക്കുമല്ലോ. അവളും അവളുടെ കുടുംബവും എങ്ങിനെയാണ് ജീവിക്കുന്നതെന്ന് പൊതുവേ ചര്‍ച്ച ചെയ്യപ്പെടും. സ്വന്തം കുടുംബത്തെ ശ്രദ്ധിക്കാതെ നാടു നന്നാക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്നവള്‍ എന്ന കുറ്റപ്പെടുത്തലുകളേയും ശ്രദ്ധിക്കണമല്ലോ?. കണ്ടാല്‍ ചെറിയ പ്രായമാണ്. വിവാഹിതയാണെന്നോ മകളുണ്ടെന്നോ പറയാന്‍ സാധിക്കാത്ത രൂപഭാവമാണവളുടേത്. വിവാഹിതയാണെന്ന് തിരിച്ചറിയുന്ന അടയാളങ്ങളെല്ലാം അവള്‍ ഒഴിവാക്കിയിട്ടുമുണ്ട്.
അവളുടെ ഇടപെടലുകളും ആണ്‍ പെണ്‍ വിത്യാസമില്ലാതെയാണ്. പുരുഷന്‍മാരുടെ കൂടെ ഒന്നിച്ചിരിക്കുന്നതിനോ, പരസ്പരം തൊട്ടു സംസാരിക്കുന്നതിനോ അവള്‍ വിമുഖത കാണിക്കാറില്ല. എങ്കിലും നിശ്ചിത അകലം സൂക്ഷിച്ചുകൊണ്ടേ ഇടപെടാറുളളൂ. അവള്‍ക്ക് എന്നോട് എന്തോ പ്രത്യേകത തോന്നുന്നുണ്ട് എന്ന് സംശയിച്ചു നടന്ന ചെറുപ്പക്കാരുടെ കഥ അവള്‍ പറയാറുണ്ട്. ഒരു സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കാലം പ്രസ്തുത ഓഫീസിന്റെ ഒരു മുറി അവള്‍ക്കായി അനുവദിച്ചു കൊടുത്തു. അവിടെ നിത്യവും ഒരു ചെറുപ്പക്കാരന്‍ വരുമായിരുന്നു. ആ ചെറുപ്പക്കാരന്‍ എന്തെങ്കിലും പൊതു പ്രശ്നവുമായിട്ടാണ് വരിക. നല്ല പാട്ടുകാരനാണ്. മ്യൂസിക്കല്‍ ട്രൂപ്പില്‍ അംഗമാണ്. അവിടെ എത്തിയാല്‍ ഒന്നോ രണ്ടോ പാട്ടുപാടും അവളും പാട്ടുകാരിയാണ്. പക്ഷേ പൊതു ചടങ്ങുകളിലൊന്നും പാടാറില്ല. പുറമേ നിന്നു കാണുന്നവര്‍ക്ക് അവര്‍ എന്തോ അടുപ്പമുളളവരാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ഇടപെടല്‍.
സന്നദ്ധ സംഘടനയുടെ പ്രധാന ഭാരവാഹിയായിട്ട് അടുപ്പമുളള ഒരു വ്യക്തി അവിടം സന്ദര്‍ശിക്കാറുണ്ട്. അവളെയും അവളുടെ കുടുംബത്തെയും നന്നായി അറിയുന്ന വ്യക്തിയാണദ്ദേഹം. പാട്ടുകാരനായ ചെറുപ്പക്കാരന്റെ വരവും അവളുമായുളള ഇടപെടലുകളും അയാള്‍ക്ക് ഇഷ്ടമായില്ല. അയാള്‍ക്കും അവളോട് പ്രത്യേകമായൊരു ഇഷ്ടം ഉളളിലുണ്ടായിരുന്നു. പാട്ടുകാരനും അവളും തമ്മില്‍ എന്തോ പന്തികേടുണ്ടെന്ന് സംഘത്തിന്റെ പ്രധാന ഭാരവാഹിയുമായി അയാള്‍ പങ്കുവെച്ചു. അയാള്‍ക്ക് അവളോടുളള അമിത സ്നേഹവായ്പായിരുന്നു അതിന് കാരണം. മറ്റൊരു പുരുഷനുമായി സംസാരിക്കുന്നതുപോലും അയാള്‍ക്കിഷ്ടമാവുന്നില്ല. അതാണ് അങ്ങിനെയൊരു പരാതി സംഘടനയുടെ ഭാരവാഹിയോട് പരാതിപ്പെടാന്‍ ഇടയാക്കിയത്.
നമുക്കിവിടെ ഒരു സിസിടിവി.ക്യാമറ വെക്കുന്നത് നല്ലതല്ലേ. നാലഞ്ചു മുറികളുളള ഈ ഓഫീസില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് സാറിന്റെ മുറിയിലുരുന്നു കാണാമല്ലോ. സാര്‍ വിഷമിക്കേണ്ട അത് സ്ഥാപിച്ചു തരാന്‍ ഞാന്‍ തയ്യാറാണ്. ഇത് കേട്ടപാടെ കമ്മിറ്റിയോട് ആലോചിക്കാതെ പ്രവര്‍ത്തകന്‍ സമ്മതം മൂളി. അടുത്ത ദിവസം തന്നെ സിസിടിവി ക്യാമറ ഫിറ്റ് ചെയ്തു. പാട്ടുകാരന്‍ ചെറുപ്പക്കാരനും അവളും തമ്മില്‍ വല്ല രഹസ്യ സംഭവങ്ങളും നടക്കുന്നുണ്ടോ എന്നറിയാനാണ് അദ്ദേഹം ഇക്കാര്യം ചെയ്തത്. ഒന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവളും ഇക്കാര്യം അറിഞ്ഞു. എന്നും ഏട്ടാ ഏട്ടാ എന്ന് വിളിച്ചു നടക്കുകയും, വീട്ടിലെത്തിയാല്‍ സ്നേഹത്തോടെ സ്വീകരിക്കുകയും ചെയ്തിരുന്ന വ്യക്തി അവളുടെ രഹസ്യം പിടിച്ചെടുക്കാനാണ് ക്യാമറ സ്ഥാപിച്ചതെന്നറിഞ്ഞപ്പോള്‍ അയാളോട് വെറുപ്പ് തോന്നി. വാസ്തവത്തില്‍ പാട്ടുകാരന്‍ ചെറുപ്പക്കാരനോട് അവള്‍ക്ക് അമിതമായ അടുപ്പമൊന്നുമുണ്ടായിരുന്നില്ല.
ക്യാമറ വെക്കുന്ന കാര്യം രഹസ്യമാക്കിവെക്കണമെന്ന് അയാള്‍ പറഞ്ഞിരുന്നു. പക്ഷേ സംഘടനയുടെ അടുത്ത യോഗത്തില്‍ ക്യാമറക്കാര്യം ചര്‍ച്ചയ്ക്ക് വന്നു. സ്ഥാപിച്ച വ്യക്തിയെക്കുറിച്ചും മീറ്റിംഗില്‍ പറഞ്ഞു. ഇക്കാര്യം അറിഞ്ഞ അവള്‍ ഭര്‍ത്താവിനോട് കാര്യങ്ങള്‍ പറഞ്ഞു. അതോടുകൂടി അവളുടെ ഭര്‍ത്താവിനും അയാളോട് വെറുപ്പ് തോന്നി. അതേവരെ എല്ലാ കാര്യങ്ങള്‍ക്കും പരസ്പരം സഹായം ചെയ്തവരായിരുന്നു രണ്ടുപേരും. അവളും അവളുടെ ഭര്‍ത്താവും അയളോട് പിണക്കമാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. സ്വന്തം ജ്യേഷ്ഠ സഹോദരനെ പോലെയാണ് അവള്‍ അയാളെ കണ്ടിരുന്നത്. ഓഫീസില്‍ വന്നാല്‍ അടുത്തിരിക്കും. മുട്ടി ഉരുമിയിരിക്കും. കൈവിരലുകള്‍ തടവിത്തരും. അതിനപ്പുറമൊന്നും ചെയ്തിരുന്നില്ല. ഇങ്ങനെ ചെയ്യുന്ന കാര്യമൊന്നും ഭര്‍ത്താവിനോട് പറഞ്ഞിരുന്നില്ല. ഇന്നും ആ രഹസ്യങ്ങള്‍ അവള്‍ സൂക്ഷിക്കുകയാണ്.
ഒരാഴ്ച കഴിഞ്ഞതേയുളളു. അയാളെ അവളുടെ വീടിനടുത്തുളള ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും വൃക്ക ഓപ്പറേഷനാണ് വന്നതെന്നും അവളും ഭര്‍ത്താവും അറിഞ്ഞു. വിവരം അറിഞ്ഞ സ്ഥിതിക്ക് രണ്ടുപേരും ആശുപത്രിയില്‍ ചെന്നു കണ്ടു. അയാളുടെ കണ്ണില്‍ നിന്ന് തുരുതുരാ കണ്ണീര്‍ വരുന്നുണ്ട്. പരസ്പരം ഒന്നും പറഞ്ഞില്ല. കൊണ്ടുപോയ ഫ്രൂട്ട്സ് മേശപ്പുറത്ത് വെച്ച് അയാളുടെ ബന്ധുക്കളോട് യാത്രപറഞ്ഞ് അവള്‍ ആശുപത്രി വിട്ടു. അവള്‍ അയാളെ പൂര്‍ണമായി വിശ്വസിക്കുകയായിരുന്നു. സഹോദര സ്നേഹം മാത്രമാണ് അവള്‍ കണ്ടത്. പക്ഷേ അയാളുടെ ചിന്ത വേറൊന്നായിരുന്നുയെന്ന് തുടര്‍ന്നുളള അന്വേഷണത്തില്‍ നിന്ന് വ്യക്തമായി.
അവളുടെ മൊബൈല്‍ ഫോണ്‍ എന്തോ ആവശ്യത്തിനായി അയാള്‍ എടുത്തു. അതിലുളള മെസേജുകളൊക്കെ ഹൈജാക്ക് ചെയ്യുകയായിരുന്നു അയാളുടെ ലക്ഷ്യം. അതു നടത്തി. പാട്ടുകാരന്‍ ചെറുപ്പക്കാരനുമായുളള ബന്ധം അവസാനിപ്പിക്കാന്‍ ചില കുറുക്കു വഴികള്‍ അയാള്‍ നോക്കി. ഒരു ദിവസം അതിരാവിലെ പാട്ടുകാരന്റെ വീട്ടിലേക്ക് അയാള്‍ ചെല്ലുന്നു. അവനെ ഭയപ്പെടുത്തി 'ഞാന്‍ നിന്നെ സ്നേഹിക്കുന്നു' എന്ന മെസ്സേജ് അവളുടെ വാട്സ്അപ്പിലേക്ക് അയക്കുന്നു. അയാളുടെ ആവശ്യം അവള്‍ അതിന് എന്ത് മറുപടി പറയും എന്നറിയലാണ്. ഇതെന്തോ കുബുദ്ധിയാണെന്ന് അവള്‍ തിരിച്ചറിഞ്ഞു. പക്ഷേ പാട്ടുകാരനും അവളോട് ഒന്നും പറഞ്ഞുമില്ല.
കുഞ്ഞുങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളിലും അവള്‍ ഇടപെടാറുണ്ട്. അവരെ സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും അവള്‍ തയ്യാറാണ്. ഒരു ദിവസം സ്‌കൂളില്‍ നിന്ന് ഹെഡ്മിസ്ട്രസിന്റെ കോള്‍ വന്നു, 'ടീച്ചര്‍ അടിയന്തിരമായി സ്‌കൂള്‍ വരെ വരണം. പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനാണ്'. സ്‌കൂളിലെത്തി സമയം പതിനൊന്നുമണി കഴിഞ്ഞുകാണും. ഹെഡ്മിസ്ട്രസ് അവളെ കാത്തിരിക്കുകയായിരുന്നു. ഓഫീസ് മുറിയില്‍ വേറെ ആരും ഉണ്ടായിരുന്നില്ല. അവരുടെ മുഖത്ത് വെപ്രാളമുണ്ട്. സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നുമുണ്ട്. 'ടീച്ചര്‍ ഇന്നത്തെ മോണിംഗ് അസംബ്ലി നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു പെണ്‍കുട്ടി തല കറങ്ങി വീണു. ടീച്ചര്‍മാര്‍ അവളെ എടുത്ത് ക്ലാസ് മുറിയില്‍ ഒരു ബെഞ്ചിലില്‍ കിടത്തി. അവളുടെ വീട് സ്‌കൂളില്‍ നിന്ന് വളരെ അകലേയുളള കോളണിയിലാണ്.
വീട്ടിലേക്കു കൊണ്ടു പോകുന്നതിനു മുന്നേ ആശുപത്രിയിലേക്കു കൊണ്ടു പോയി. അവിടെ ചെന്ന് പരിശോധിച്ചപ്പോള്‍ ആറാം ക്ലാസുകാരിയായ അവള്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞു. ഇക്കാര്യം അറിഞ്ഞ ഞങ്ങളെല്ലാവരും അന്ധാളിച്ചുപോയി ടീച്ചര്‍. കേവലം പതിനൊന്നോ പന്ത്രണ്ടോ വയസേ ആ കുട്ടിക്ക് ആയിക്കാണൂ. ഞങ്ങള്‍ എന്തു ചെയ്യണം ടീച്ചര്‍?'. അവള്‍ പറഞ്ഞു നിങ്ങള്‍ ഒന്നും ചെയ്യേണ്ട. പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാം. ആശുപത്രിയില്‍ നിന്ന് ഡോക്ടറും പോയി റിപ്പോര്‍ട്ട് ചെയ്തു കാണും. ആ കുട്ടിയെ വീട്ടിലെത്തിക്കണം. ഞാനും വരാം ഒരു ടീച്ചര്‍ ഞങ്ങളുടെ കൂടെ വരണം. ബാക്കികാര്യങ്ങള്‍ ഞാന്‍ ചെയ്തോളാം.
(തുടരും)
< !- START disable copy paste -->

Keywords: Social services, Woman, CCTV, Charity, Treatment, Pregnant, School, Article, Malayalam Novel, Malayalam Story, She is Pregnant.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.