President election Campaign | പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയുടെ പ്രചാരണം ബുധനാഴ്ച കേരളത്തില്‍ നിന്ന് തുടക്കം
Jun 29, 2022, 10:45 IST
തിരുവനന്തപുരം: (www.kvartha,com) പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയുടെ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം കേരളത്തില്‍ നിന്ന് തുടങ്ങുന്നു . ബുധനാഴ്ച ഉച്ചയ്ക്ക് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ എല്‍ഡിഎഫ് എംപിമാരുമായും എംഎല്‍എമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതുകഴിഞ്ഞ് യുഡിഎഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ച. പിന്നീട് വാര്‍ത്താ സമ്മേളനത്തിലും ഗാന്ധി ഭവനിലെ സ്വീകരണ പരിപാടിയിലും പങ്കെടുക്കും. ചൊവ്വാഴ്ച രാത്രിയോടെ തലസ്ഥാനത്തെത്തിയ സിന്‍ഹയെ യുഡിഎഫ് നേതാക്കളായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബശീര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
നൂറ് ശതമാനം വോട് കിട്ടുന്ന കേരളത്തില്‍ നിന്നുതന്നെ പ്രചാരണത്തിന് തുടക്കം കുറിക്കാനായത് വളരെ നല്ല കാര്യം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദിവസത്തെ പ്രചാരണത്തിന് ശേഷം വ്യാഴാഴ്ച രാവിലെ ചെന്നൈയിലേക്ക് പുറപ്പെടും. സിന്‍ഹയെ സ്വീകരിക്കാന്‍ ഭരണകക്ഷി നേതാക്കള്‍ ആരുംതന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല.
24 വര്‍ഷം സിവില്‍ സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1986ല്‍ ജനതാദളിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. പിന്നീട് ബിജെപി, ചന്ദ്രശേഖര്‍, വാജ്‌പേയി മന്ത്രിസഭകളില്‍ ധനകാര്യമന്ത്രിയായും വിദേശ കാര്യമന്ത്രിയായും പ്രവര്‍ത്തിച്ചു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ 2018 ല്‍ ബിജെപി വിട്ട് 2021ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിലവില്‍ തൃണമൂല്‍ വൈസ്പ്രസിഡന്റായിരിക്കെയാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ രാജിവെച്ചത്. ബിജെപിയുടെ ഒരു മുന്‍ നേതാവിനെ തന്നെയാണ് പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കുന്നതെന്നത് ശ്രദ്ധേയമാണ്.
Keywords: Presidential Candidate Yashwant Sinha's Starting Campaign from Kerala, News, Kerala, Top-Headlines, President, Election, Assembly, Launch, LDF, UDF, Opposition leader, Vote, BJP, Congress.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.