സ്വാന്ത്ര്യദിനത്തോടനുബന്ധിച്ച് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തിന് 11 മെഡലുകള്‍

 


തിരുവനന്തപുരം: (www.kvartha.com 14.08.2021) സ്വാന്ത്ര്യദിനത്തോടനുബന്ധിച്ച്
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിനുള്ള ഒരു മെഡലും സ്തുത്യര്‍ഹ സേവനത്തിനുള്ള 10 മെഡലുകളും ഉള്‍പെടെ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ 11 മെഡലുകള്‍ നേടി. എഡിജിപി യോഗേഷ് ഗുപ്തയാണ് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹനായത്.

സ്വാന്ത്ര്യദിനത്തോടനുബന്ധിച്ച്  വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തിന് 11 മെഡലുകള്‍

ജി സ്പര്‍ജന്‍ കുമാര്‍, ടി കൃഷ്ണ കുമാര്‍, ടോമി സെബാസ്റ്റ്യന്‍, അശോകന്‍ അപ്പുക്കുട്ടന്‍, അരുണ്‍ കുമാര്‍ സുകുമാരന്‍, ഡി സജി കുമാര്‍, ഗണേശന്‍ വി കെ, സിന്ധു വി പി, സന്തോഷ് കുമാര്‍ എസ്, സി എം സതീശന്‍ എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായത്.

അഗ്‌നി ശമന സേനാംഗങ്ങള്‍ക്കുള്ള മെഡലിന് കേരളത്തിലെ അഞ്ച് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. സിബിഐയിലെ മലയാളി ഉദ്യോഗസ്ഥന്‍ മനോജ് ശശിധരന്‍ വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹനായി. രാജസ്ഥാന്‍ ജോദ്പൂര്‍ ഐജിയും മലയാളിയുമായ ജോസ് മോഹനും രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹനായി.

Keywords:  President's Police Medals for Distinguished Service announced, Thiruvananthapuram, News, Winner, Police, Award, President, Independence-Day-2021, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia