അയല്‍വാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവപൂജാരി അറസ്റ്റില്‍

 


അയല്‍വാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ   യുവപൂജാരി അറസ്റ്റില്‍
ഇടുക്കി: അയല്‍ വാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. എട്ടാംക്ലാസുകാരിയായ പെണ്‍കുട്ടി പ്രസവിച്ചതോടെയാണ്‌ പീഡനക്കഥ പുറം ലോകമറിഞ്ഞത്. കുറ്റപ്പുഴ ചാലാപ്പള്ളി സ്വദേശി പ്രദീപ് (26) ആണ്‌ അറസ്റ്റിലായത്.

 പ്രദീപിന്റെ ഭാര്യയേയും ആറ് മാസം പ്രായമായ മകനേയും കാണാനെത്തുന്ന പെണ്‍കുട്ടി അയല്‍വാസിയായ പ്രദീപിന്റെ വീട്ടിലെ സ്ഥിര സന്ദര്‍ശകയായിരുന്നു. ഒരുദിവസം ഭാര്യയും കുഞ്ഞും വീട്ടിലില്ലാത്ത സമയത്ത് പ്രദീപ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന് ഉറപ്പും നല്‍കി. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ആറുമാസം മുന്‍പ് പ്രദീപ് മുങ്ങി.

 കഴിഞ്ഞ 25ം തീയതി പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരുആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. എന്നാല്‍ അറസ്റ്റിലായ പ്രദീപ് കുറ്റം നിഷേധിച്ചു. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ഡി.എന്‍.എ പരിശോധന നടത്തുമെന്ന്‌ പോലീസ് പറഞ്ഞു. ഇതിനിടെ പ്രദീപ് വ്യാജപൂജാരിയാണെന്നും ഈഴവ വിഭാഗക്കാരനാണെന്നും ആരോപണമുണ്ട്‌. രാജാക്കാട് ഒരു ക്ഷേത്രത്തില്‍ ജോലിചെയ്യുന്നതിനിടെയാണ്‌ പ്രദീപിനെ പോലീസ് അറസ്റ്റ്‌ ചെയ്‌തത്.

Keywords:  Idukki, Kerala, Priest, Arrest, Molestation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia