സ്‌കൂള്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ക്ഷേത്ര പൂജാരി പിടിയില്‍
Jun 23, 2016, 12:24 IST
കൊല്ലം: (www.kvartha.com 23.06.2016) സ്‌കൂള്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ക്ഷേത്ര പൂജാരി പിടിയില്‍. ഭാരതീപുരം കുതിരച്ചിറക്കടുത്തുള്ള ക്ഷേത്രത്തിലെ പൂജാരിയായ ഓച്ചിറ പുത്തന്‍കണ്ടം ആലുവിളവീട്ടില്‍ മണിലാല്‍ (25)ആണ് പിടിയിലായത്. കടയ്ക്കല്‍ പോലീസാണ് മണിലാലിനെ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് കടയ്ക്കല്‍ എസ്.ഐ പ്രിന്‍സ് എം. തോമസ് പറഞ്ഞത് ഇങ്ങനെയാണ്: സ്ഥലത്തെ ഒരു സ്‌കൂളിലെ കുട്ടികള്‍ പതിവായി അധ്യാപകര്‍ പഠിപ്പിക്കുന്നതിനിടെ പുസ്തകത്തില്‍ അശ്ലീല ചിത്രങ്ങള്‍ വരയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ കുട്ടികളെ അധ്യാപകര്‍ ചോദ്യം ചെയ്യുകയും കൗണ്‍സിലിംഗിന് വിധേയരാക്കുകയും ചെയ്തു. തുടര്‍ന്നാണ് പൂജാരി തങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്ന കാര്യം കുട്ടികള്‍ പറയുന്നത്.
ക്ഷേത്രത്തിലെത്തിയ ഒരു കുട്ടിയുമായി ചങ്ങാത്തത്തിലായ പൂജാരി ഒരു ദിവസം കുട്ടിയെ മുറിയിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും അതു കാട്ടി ഭീഷണിപ്പെടുത്തുന്നതും പതിവായി. ആവശ്യപ്പെടുമ്പോഴെല്ലാം വരണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ മറ്റുള്ളവരെ കാണിക്കുമെന്ന് ഭയന്ന വിദ്യാര്‍ത്ഥി പിന്നീട് പൂജാരി വിളിക്കുമ്പോഴെല്ലാം പോകുന്നത് പതിവായി.
എന്നാല്‍, പിന്നീട് പൂജാരി മറ്റൊരു ഡിമാന്റ് കൂടി മുന്നോട്ടുവെച്ചു. കൂട്ടുകാരെയും കൂട്ടി
മുറിയിലെത്തണമെന്നായിരുന്നു നിര്‍ദേശം. അങ്ങനെ വിദ്യാര്‍ത്ഥിയുടെ കൂട്ടുകാരും കെണിയിലകപ്പെട്ടു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ വിവരമറിയിച്ചതനുസരിച്ച് അന്വേഷണം നടത്തി പോലീസിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
സംഭവം അറിഞ്ഞതോടെ ക്ഷേത്രം ഭാരവാഹികള്‍ പൂജാരിയെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഒളിവില്‍പ്പോയ പൂജാരിയെ പത്തനംതിട്ടയില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. പൂജാരിക്കെതിരെ മറ്റു പരാതികളും ലഭിച്ചിട്ടുണ്ട്. ആറ് കേസുകളാണ് ഇപ്പോള്‍ ഇയാള്‍ക്കെതിരെ നിലവിലുള്ളതെന്ന് പോലീസ് പറഞ്ഞു.

Also Read:
പിലിക്കോട് ബാങ്കില്‍ നിന്നും കണ്ടെത്തിയ മുക്കുപണ്ടങ്ങള്‍ കോടതിയില്‍ ഹാജരാക്കി; മുഖ്യ പ്രതിയായ ബാങ്ക് മാനേജരെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹരജി
Keywords: Priest, Missing, Kollam,Temple, Molestation, Case, Teacher, Police, Report, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.