Arrested | ആലപ്പുഴയിലെ 'ദൃശ്യം മോഡല്‍ കൊലപാതകം'; മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുത്തുകുമാര്‍ അറസ്റ്റില്‍

 


ആലപ്പുഴ: (www.kvartha.com) ആര്യാട് കോമളപുരം സ്വദേശി ബിന്ദുമോനെ (45) കൊലപ്പെടുത്തി ചങ്ങനാശേരി എസി കോളനിയിലെ വീടിന്റെ തറയില്‍ കുഴിച്ചിട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന മുത്തുകുമാറിനെ കലവൂര്‍ ഐടിസി കോളനിയില്‍നിന്ന് പൊലീസ് പിടികൂടി. ആലപ്പുഴ നോര്‍ത് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചങ്ങനാശേരി പൊലീസിന് കൈമാറും.

Arrested | ആലപ്പുഴയിലെ 'ദൃശ്യം മോഡല്‍ കൊലപാതകം'; മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുത്തുകുമാര്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;

ആകെ കേസില്‍ മൂന്ന് പ്രതികളാണുള്ളത്. മറ്റു രണ്ടു പേര്‍ ഒളിവിലാണ്. ഇവര്‍ കേരളം വിട്ടതായി സംശയിക്കുന്നു. കയര്‍ ഫാക്ടറി തൊഴിലാളിയായ ബിന്ദുമോന്റെ മൃതദേഹം ശനിയാഴ്ചയാണ് മുത്തുകുമാര്‍ വാടകയ്ക്കു താമസിച്ചിരുന്ന വീടിനുള്ളില്‍ മറവു ചെയ്ത് സിമന്റിട്ട് ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ബിന്ദുമോനും മുത്തുകുമാറും പരിചയക്കാരാണ്.

അവിവാഹിതനായ ബിന്ദുമോനെ കഴിഞ്ഞ 26 മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് അമ്മയുടെ പരാതിയില്‍ അവസാനം ഫോണ്‍ വിളിച്ചവരിലേക്ക് ആലപ്പുഴ നോര്‍ത് പൊലീസിന്റെ അന്വേഷണമെത്തി. ഇതില്‍ മുത്തുവിന്റെ പ്രതികരണത്തില്‍ സംശയം തോന്നി. സ്റ്റേഷനിലെത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും മുത്തു എത്തിയതുമില്ല. തുടര്‍ന്ന് മുത്തുവിന്റെ മൊബൈല്‍ ഫോണ്‍ ലൊകേഷന്‍ നോക്കി ആലപ്പുഴ പൊലീസ് വെള്ളിയാഴ്ച രാത്രി ചങ്ങനാശേരിയിലെ വീട്ടിലെത്തുകയായിരുന്നു.

അടുക്കളയോടു ചേര്‍ന്നുള്ള ചായ്പില്‍ കോണ്‍ക്രീറ്റ് തറയുടെ ഭാഗങ്ങള്‍ പുതുതായി സിമന്റ് ഇട്ട് ഉറപ്പിച്ചിരിക്കുന്നതു പൊലീസിന്റെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് തറ പൊളിച്ച് നോക്കിയതോടെയാണ് മൃതദേഹം കണ്ടെത്തിയത്. തറ നിരപ്പില്‍നിന്നു രണ്ടടി താഴ്ചയിലായിരുന്നു കുഴി. ആലപ്പുഴയില്‍ നിന്നുള്ള ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞതോടെ മൃതദേഹം മോര്‍ചറിയിലേക്കു മാറ്റി.

Keywords: Prime accused arrested in Changanacherry Drisyam model murder case, Alappuzha, News, Murder case, Arrested, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia