PM Modi | നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കും; സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കേന്ദ്രം പൊലീസിനോട് റിപോര്‍ട് തേടി
Jan 8, 2024, 15:55 IST
തൃശൂര്‍: (KVARTHA) നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കുമെന്ന് സൂചന. ഈ മാസം 17ന് ഗുരുവായൂരില്‍ വച്ചാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കേന്ദ്രം പൊലീസിനോട് റിപോര്‍ട് തേടി. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡ് പൊലീസ് പരിശോധിച്ചു. സുരക്ഷ സംബന്ധിച്ച് കേരള പൊലീസ് തിങ്കളാഴ്ച കേന്ദ്രത്തിന് റിപോര്‍ട് നല്‍കും. ഒക്ടോബറില്‍ കുടുംബത്തോടൊപ്പം ഡെല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ സുരേഷ് ഗോപി വിവാഹത്തിന് ക്ഷണിച്ചിരുന്നു.
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷും ബിസിനസുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ജൂലൈയില്‍ ആണ് നടന്നത്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. വിവാഹത്തിന് ശേഷം ജനുവരി 20ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിവാഹസല്‍ക്കാരവും നടക്കുന്നുണ്ട്. സിനിമ- രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം ചടങ്ങില്‍ സംബന്ധിക്കും.
സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്‌നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് മറ്റു മക്കള്‍. ഈ മാസം മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ എത്തിയിരുന്നു. അന്ന് മക്കളായ മാധവിനും ഭാവ്നിക്കും ഒപ്പം സുരേഷ് ഗോപി പ്രധാനമന്ത്രിയെ സ്വകാര്യമായി സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
Keywords: Prime Minister Narendra Modi may attend Suresh Gopi's daughter's wedding, Thrissur, News, Prime Minister, Narendra Modi, Suresh Gopi's Daughter's Wedding, Police, Report, Inspection, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.