Parents appreciate Principal | ബസ് ഡ്രൈവര്‍ക്ക് അപ്രതീക്ഷിത അവധി; കുട്ടികളെ കൃത്യസമയത്ത് വീടുകളിലെത്തിക്കാന്‍ വളയം പിടിച്ച് വിദ്യാര്‍ഥികളുടെ ഹീറോയായി പ്രിന്‍സിപല്‍

 


എടക്കര: (www.kvartha.com) ബസ് ഡ്രൈവര്‍ക്ക് അപ്രതീക്ഷിതമായി അവധിയെടുക്കേണ്ടി വന്നപ്പോള്‍ കുട്ടികളെ കൃത്യസമയത്ത് വീടുകളിലെത്തിക്കാന്‍ വളയം പിടിച്ച് പ്രിന്‍സിപല്‍. എരുമമുണ്ട നിര്‍മല ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപല്‍ ബിജു പോളാണ് ഒറ്റദിവസം കൊണ്ട് വിദ്യാര്‍ഥികളുടെ ഹീറോ ആയത്.

Parents appreciate Principal | ബസ് ഡ്രൈവര്‍ക്ക് അപ്രതീക്ഷിത അവധി; കുട്ടികളെ കൃത്യസമയത്ത് വീടുകളിലെത്തിക്കാന്‍ വളയം പിടിച്ച് വിദ്യാര്‍ഥികളുടെ ഹീറോയായി പ്രിന്‍സിപല്‍

സംഭവം ഇങ്ങനെ:

ബസ് ഡ്രൈവറുടെ ബന്ധു മരിച്ചപ്പോള്‍ അദ്ദേഹത്തിന് പെട്ടെന്ന് അവധിയെടുക്കേണ്ടി വന്നു. വിദ്യാര്‍ഥികളെ കൃത്യസമയത്തിനുള്ളില്‍ വീടുകളില്‍ എത്തിക്കാന്‍ പകരം ഡ്രൈവറെ കിട്ടിയുമില്ല. ഇതോടെ മറ്റൊന്നും ആലോചിക്കാതെ പ്രിന്‍സിപല്‍ ഡ്രൈവറുടെ റോള്‍ ഏറ്റെടുക്കുകയായിരുന്നു. എല്ലാവരെയും അദ്ദേഹം സുരക്ഷിതമായി വീടുകളിലെത്തിച്ച് ബസ് തിരികെ സ്‌കൂളില്‍ കൊണ്ടുവരികയും ചെയ്തു.

ഹെവി ഡ്രൈവിങ് ലൈസന്‍സുണ്ടായിരുന്നതിനാലാണ് അദ്ദേഹത്തിന് വാഹനമെടുക്കാനായത്. സംഭവത്തില്‍ പ്രിന്‍സിലാലിനെ രക്ഷിതാക്കളും നാട്ടുകാരും അഭിനന്ദിച്ചു.

Keywords: Principal drives school bus due to driver shortage, News, Principal, Holidays, Students, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia