Prisoner dies | ഭാര്യയെ തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ പ്രതി അസുഖത്തെ തുടര്‍ന്ന് മരിച്ചു

 


തൃശൂര്‍: (www.kvartha.com) ഭാര്യയെ തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ പ്രതി അസുഖത്തെ തുടര്‍ന്ന് മരിച്ചു. 

Prisoner dies  | ഭാര്യയെ തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ പ്രതി അസുഖത്തെ തുടര്‍ന്ന് മരിച്ചു

ചിറ്റഞ്ഞൂര്‍ സ്വദേശി വെള്ളക്കട വീട്ടില്‍ ഹരിദാസനാണ് (62) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ മരിച്ചത്. 2010 ലാണ് തര്‍ക്കത്തിനിടെ ഹരിദാസന്‍ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് 2018 ല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

മൂന്നര വര്‍ഷത്തിലധികമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്. കഴിഞ്ഞദിവസം അസുഖ ബാധിതനായ ഹരിദാസിനെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനു ശേഷം വിട്ടുനല്‍കി.

Keywords: Prisoner dies of 'illness' in hospital, Thrissur, News, Hospital, Treatment, Dead, Jail, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia