'സർകാർ വാക്ക് പാലിച്ചില്ല'; വീണ്ടും സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകൾ

 


തിരുവനന്തപുരം: (www.kvartha.com 08.12.2021) വീണ്ടും ബസ് സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഡിസംബർ 21 മുതൽ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമിതി അറിയിച്ചു. സർകാർ 18ാം തീയതിക്കകം ആവശ്യങ്ങൾ പരിഗണിച്ച് പരിഹാരമുണ്ടാക്കുമെന്നു വാഗ്ദാനം നൽകിയെങ്കിലും വാക്കു പാലിച്ചില്ലെന്ന് ബസ് ഉടമകൾ പറയുന്നു.
 
'സർകാർ വാക്ക് പാലിച്ചില്ല'; വീണ്ടും സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകൾ

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് നിരക്കിൽ വർധനവ് വേണ്ടെന്ന് ബസ് ഉടമ സംയുക്ത സമര സമിതി വ്യക്തമാക്കിയിട്ടുണ്ട്. സര്‍കാരിന്‍റെ ഭാഗത്തുനിന്ന് ആശാവഹമായി ഒന്നുമുണ്ടായില്ലെന്നും ഒരു മാസം കഴിഞ്ഞിട്ടും അനുകൂലമായ തീരുമാനം വരാത്ത സാഹചര്യത്തിലാണ് വീണ്ടും അനിശ്ചിതകാല സമരത്തിന് തീരുമാനമെടുത്തതെന്നും ബസ് ഉടമകൾ പറയുന്നു.

കഴിഞ്ഞ മാസം എട്ട് മുതൽ ബസ് ഉടമകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചെങ്കിലും മന്ത്രി ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു. കോവിഡ് കാലത്തെ വാഹന നികുതി പൂർണമായി ഒഴിവാക്കി നൽകുകയും വിദ്യാർഥികളുടെ ബസ് നിരക്കിൽ കാലോചിത വർധന വരുത്തണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു. വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നും ബസ് മിനിമം നിരക്ക് എട്ട് രൂപയിൽ നിന്ന് 10 രൂപയാക്കണമെന്നുമാണ് ബസ് ഉടമകൾ സർകാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബസ് യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ ഒരു താൽപര്യമില്ലെന്നും വേറെ നിർവാഹമില്ലാത്തതിനാലാണ് സമരമെന്നും സംയുക്ത സമര സമിതി ചെയർമാൻ ലോറൻസ് ബാബു പറഞ്ഞു. അതേസമയം ബസ് നിരക്ക് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമിറ്റിയുമായി ഗതാഗതമന്ത്രി ആന്‍റണി രാജു വ്യാഴാഴ്ച വൈകുന്നേരം ചര്‍ച നടത്തും.
 
Keywords:  News, Top-Headlines, Kerala, Bus, Strike, Government, Students, Price, Passengers, Hike, Private bus owners announce indefinite bus strike again from December 21.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia