കൊച്ചി: (www.kvartha.com 18.11.2019) 20ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. നവംബര്‍ 20ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് നടത്താനിരുന്ന ബസ് സമരമാണ് മാറ്റിവച്ചത്. പൊതുമേഖലയും സ്വകാര്യമേഖലയും ഒരുപോലെ സംരക്ഷിക്കത്തക്ക നിലയില്‍ ഗതാഗത നയം രൂപീകരിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെയുള്ള ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, സ്വകാര്യ ബസുകളിലേതുപോലെ കെഎസ്ആര്‍ടിസിയിലും വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചായിരുന്നു സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.
ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ബുധനാഴ്ച സൂചന പണിമുടക്കും കോര്‍ഡിനേഷന്‍ കമ്മിറ്റി വെള്ളിയാഴ്ച മുതല്‍ അനശ്ചിതകാല പണിമുടക്കുമാണ് പ്രഖ്യാപിച്ചിരുന്നത്. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനമെന്നും ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും ബസുടമകള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ബുധനാഴ്ച സൂചന പണിമുടക്കും കോര്‍ഡിനേഷന്‍ കമ്മിറ്റി വെള്ളിയാഴ്ച മുതല്‍ അനശ്ചിതകാല പണിമുടക്കുമാണ് പ്രഖ്യാപിച്ചിരുന്നത്. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനമെന്നും ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും ബസുടമകള്‍ പറഞ്ഞു.
Keywords: News, Kerala, bus, Strike, Private sector, Vehicle Minister, Bus Owners, Travel, Students, K S R T C, Private bus strike date changed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.