സ്വകാര്യ ബസുകള്‍ നാലു മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്: ചാര്‍ജ് കൂട്ടുംവരെ സമരമെന്ന് ബസ് ഉടമസ്ഥ സംഘം
Feb 2, 2020, 16:52 IST
കണ്ണൂര്‍: (www.kvartha.com 02.02.2020) സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങും. ബസ് ചാര്‍ജ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ഇപ്പോള്‍ ബസ് വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ബസ് ഉടമകള്‍ പറയുന്നു.
വിദ്യാര്‍ത്ഥികളുടേതുള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, സമഗ്ര ഗതാഗത നയം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ സമരം നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്പെയര്‍ പാര്‍ട്സിന്റെ വില വര്‍ധനവ്, ടയര്‍ ഉത്പന്നങ്ങളുടെ വില വര്‍ധനവ്, ഡീസല്‍ വില വര്‍ധനവ് എന്നിവ ക്രമാതീതമായി പ്രവര്‍ത്തന ചിലവ് വര്‍ധിപ്പിക്കുന്നതിനാല്‍ അതിനനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ല.
വിദ്യാര്‍ത്ഥികള്‍ മാത്രം എന്ന രീതിയിലാണ് പല ട്രിപ്പുകളും സര്‍വീസ് നടത്തുന്നത്. 34,000 ബസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 12,000 ആയി കുറഞ്ഞു. വിദ്യാര്‍ത്ഥികളുടെ നിരക്ക് അഞ്ചു രൂപയും മറ്റ് യാത്രക്കാരുടെ മിനിമം നിരക്ക് 10 രൂപയും ആക്കണമെന്നാണ് ബസ് ഓപ്പറേറ്റേര്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യം.
സര്‍ക്കാര്‍ സ്വകാര്യ ബസ് വ്യവസായത്തെ കടുത്ത രീതിയില്‍ അവഗണിക്കുകയാണെന്ന് ബസ് ഉടമകള്‍ പറയുന്നു. സ്വകാര്യ ബസുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്രാ സൗജന്യം നല്‍കുമ്പോള്‍ കെ എസ് ആര്‍ ടി സിയില്‍ അത് എത്രയോ കുറവാണ്. ഈ സമ്പ്രദായം ഏകീകരിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നതാണ്.
ഇതു കൂടാതെ 140 കിലോമീറ്ററില്‍ കൂടുതല്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുക കൂടെ പെര്‍മിറ്റ് പുതുക്കി നല്‍കണമെന്നും ഭാരവാഹികളായ എം വി വത്സലന്‍, രാജ് കുമാര്‍ കരുവാരത്ത് പി കെ പവിത്രന്‍, സി സുകുമാരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Keywords: Private bus strike in Kerala from February 4, Kannur, News, Trending, bus, Strike, Allegation, Students, Passengers, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.