'ഇത് മോദിയുടെ വാരണാസിയും സ്മൃതി ഇറാനിയുടെ അമേഠിയുമല്ല, രാഹുലിന്റെ വയനാട്'; ഫെയ്‌സ്ബുക്കില്‍ പ്രിയങ്ക ഗാന്ധി പ്രശംസിച്ചതിന് പിന്നിലെ വസ്തുത

 



വയനാട്: (www.kvartha.com 17.04.2020) 'ഇത് മോദിയുടെ വാരണാസിയും സ്മൃതി ഇറാനിയുടെ അമേഠിയുമല്ല, ഇത് രാഹുലിന്റെ വയനാട്...' ഫെയ്‌സ്ബുക്കില്‍ പ്രിയങ്ക ഗാന്ധി പ്രശംസിച്ചതിന് പിന്നിലെ വസ്തുത ഇതാണ്. രാഹുല്‍ ഗാന്ധിയെ പ്രശംസിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.

'ഇത് മോദിയുടെ വാരണാസിയും സ്മൃതി ഇറാനിയുടെ അമേഠിയുമല്ല, രാഹുലിന്റെ വയനാട്'; ഫെയ്‌സ്ബുക്കില്‍ പ്രിയങ്ക ഗാന്ധി പ്രശംസിച്ചതിന് പിന്നിലെ വസ്തുത

കഴിഞ്ഞ 16 ദിവസമായി ജില്ലയില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം വയനാടിന് ലഭിച്ചെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഈ നേട്ടത്തിന് ഏറ്റവും സത്യസന്ധനും അച്ചടക്കവുമുള്ള നേതാവായ രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനവും പോസ്റ്റില്‍ രേഖപ്പെടുത്തുന്നുണ്ട്.

പ്രിയങ്ക ഗാന്ധിയുടെ ചിത്രവും പേരുമെല്ലാം കൃത്യമായി കൊടുത്തിട്ടുള്ള അക്കൗണ്ടില്‍ നിന്നാണ് ഇങ്ങനെ ഒരു പോസ്റ്റ് വന്നിരിക്കുന്നത്. എന്നാല്‍, ഈ ഫേസ്ബുക്ക് പേജ് പ്രിയങ്ക ഗാന്ധിയുടെ അല്ലെന്നുള്ളതാണ് വസ്തുത. പ്രിയങ്ക ഗാന്ധിയുടെ അണികള്‍ പ്രചാരണത്തിനായി സൃഷ്ടിച്ച പേജാണ് ഇത്. ആറര ലക്ഷത്തോളം ആളുകളാണ് ഈ പേജ് ലൈക്ക് ചെയ്തിരിക്കുന്നത്. എന്നാല്‍, പ്രിയങ്കയ്ക്ക് ഔദ്യോഗികമായി മറ്റൊരു പേജ് ഉണ്ട്.



പ്രിയങ്ക ഗാന്ധി വാദ്ര എന്ന പേരിലുള്ള ആ പേജ് നാല് മില്യണ്‍ ആളുകള്‍ ലൈക്ക് ചെയ്തിട്ടുണ്ട്. രാഹുലിനെ അഭിനന്ദിച്ച് പ്രിയങ്ക രംഗത്ത് എന്ന തരത്തില്‍ ഒരുപാട് പേരാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍, ഔദ്യോഗികമായി പ്രിയങ്ക അത്തരത്തിലുള്ള ഒരു അഭിപ്രായപ്രകടനവും നടത്തിയിട്ടില്ലെന്നുള്ളതാണ് വസ്തുത.

Keywords:  News, Kerala, Wayanad, Priyanka Gandhi, Rahul Gandhi, Facebook, Social Network, COVID19, Priyanka Gandhi Congratulate Rahul Gandhi for Effectively Fighting Against Covid-19 in Wayanad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia