തിരുവനന്തപുരം: സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷനിലെ ക്രമക്കേടുകളെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിനു സാമൂഹ്യനീതി മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍ദേശം നല്കി. കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്. അതിനു ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
കോര്‍പറേഷന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകളാണ് അന്വേഷിക്കുക. ഇതു സംബന്ധിച്ച് ചെയര്മാന് കളത്തില്‍ അബ്ദുല്ലയും മാനേജിംഗ് ഡയറക്ടര്‍ ഡോ. റോഷന് ബിജിലിയും ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ ആവശ്യം ഉന്നയിച്ചിരുന്നു. വിജിലന്‍സ് അന്വേഷണമാണ് ചെയര്‍മാനും മറ്റും ആവശ്യപ്പെട്ടത്. എന്നാല്‍ അത് ഇപ്പോള്‍ വേണ്ടെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത് എന്ന് അറിയുന്നു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജി.എന്‍. ജിതേന്ദ്രകുമാറിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം എന്ന് അറിയുന്നു. വിശദാംശങ്ങള്‍ തീരുമാനിച്ചിട്ടില്ല.
വികലാംഗ ക്ഷേമ കോര്പറേഷന് വന്‍ പ്രതിസന്ധിയിലാണെന്നും അതിനു മുന്‍കാല പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളും കാരണമാണെന്നും ഡോ. റോഷന് ബിജിലി വിശദീകരിച്ചു. മാത്രമല്ല, കോര്പറേഷന് ഇപ്പോഴും വികലാംഗര്‍ക്ക് ഗുണകരമല്ലാത്ത പഴയരീതിയിലുള്ള ഉപകരണങ്ങളും മറ്റുമാണ് ഉല്പാദിപ്പിക്കുന്നത്. പകരം അത്യാധുനിക ഉപകരണങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണം. കോര്പറേഷന് തന്റെ കാലത്ത് വികലാംഗര്‍ക്ക് ഉപകാരം എന്തെങ്കിലും ചെയ്യണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കളത്തില്‍ അബ്ദുല്ലയും കോര്പറേഷന് ഈ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടി എന്ന പേരുദോഷം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു മന്ത്രി മുനീറും യോഗത്തില്‍ പറഞ്ഞു.
വീല്‍ചെയര്‍ വിതണത്തിലും ബോര്‍ഡ് അംഗങ്ങളുടെ യാത്രകളിലും ഉള്‍പെടെ വന്‍ ക്രമക്കേടുകള്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്നതായാണ് ആരോപണം. വികലാംഗക്ഷേമ കമ്മീഷണര്‍ അഹമ്മദ് പിള്ളയും ഇതേക്കുറിച്ചു യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്രേ.
ജീവനക്കാരുടെ ശമ്പള വര്ധനവുള്പെടെ മറ്റു ചില ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നെങ്കിലും അക്കാര്യത്തില്‍ മന്ത്രിയും കമ്മീഷണറും അനുകൂലമായല്ല പ്രതികരിച്ചത്. കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടാല്‍ അക്കാര്യം ആലോചിക്കാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം എന്ന് അറിയുന്നു.
വികലാംഗര്‍ക്ക് വേണ്ടി പുതിയ ഉപകരണങ്ങള്‍ കണ്ടെത്തുന്നതിനും നിലവില്‍ കോര്പറേഷന് ഉല്പാദിപ്പിക്കുന്നവ കൂടുതല്‍ ആധുനികവല്കരിക്കുന്നതിനും ഒരു ടെക്നിക്കല്‍ കമ്മിറ്റിയെ നിയോഗിക്കുമെന്നും മന്ത്രി മുനീര്‍ വിശദീകരിച്ചു.
Also read:
സാബിത്ത് വധം: അവസാന പ്രതിയേയും പോലീസ് അറസ്റ്റുചെയ്തു
Keywords: M.K.Muneer, Kerala, Vigilance case, Probe against handicapped development corporation, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.