ഹൊസൂര്‍ ട്രെയിന്‍ അപകടത്തിന് കാരണം സഡന്‍ ബ്രേക്കിട്ടതെന്ന് ലോക്കോ പൈലറ്റ്
Feb 14, 2015, 12:14 IST
ഹൊസൂര്‍: (www.kvartha.com 14/02/2015) കഴിഞ്ഞദിവസമുണ്ടായ ബംഗളൂരു - എറണാകുളം ഇന്റര്‍സിറ്റി എക്‌സപ്രസ് അപകടത്തിന് കാരണം ഓടിക്കൊണ്ടിരിക്കേ വണ്ടി പെട്ടെന്ന് ബ്രേക്കിട്ടതാണെന്ന് ലോക്കോ പൈലറ്റിന്റെ വിശദീകരണം. . വെള്ളിയാഴ്ച ആറ് മണിക്ക് ബംഗളുരുവില്‍ നിന്ന് പുറപ്പെട്ട ട്രെയിനാണ് തമിഴ് നാട്ടിലെ ഹൊസൂറിന് സമീപം ആനക്കലില്‍ വെച്ച് 7.48 മണിയോടെ അപകടത്തില്‍ പെട്ടത്.
അതേസമയം അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പാറക്കഷ്ണം പാളത്തിലേക്ക് വീണതാണ് അപകടത്തനിടയാക്കിയതെന്നായിരുന്നു റെയില്‍വേയുടെ ആദ്യ വിശദീകരണം. റെയില്‍വേ മന്ത്രിയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
എന്നാല്‍ ശനിയാഴ്ച ലോക്കോ പൈലറ്റ് നല്‍കിയ മൊഴിയിലാണ് ഇതുസംബന്ധിച്ച വിശദീകരണം ഉണ്ടായത്. എഞ്ചിനില്‍ തീ പടരുന്നുവെന്ന സംശയത്തില്‍ പെട്ടെന്ന് വണ്ടി ബ്രേക്കിട്ട് നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് നല്‍കിയ മൊഴിയില്‍ പറയുന്നത്. എന്നാല്‍ കോച്ചുകളുടെ കാലപഴക്കവും അപകടത്തിനിടയാക്കിയെന്ന് റെയില്‍വേ വ്യക്തമാക്കി.
അപകടത്തില്‍ മൂന്ന് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഒരു കുട്ടിയുമാണ് മരിച്ചത്. ഇതില്‍ രണ്ടുപേര്‍ മലയാളികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. റെയില്‍വെ ചീഫ് സുരക്ഷാ കമ്മീഷണര്‍ എസ്.കെ.മിത്തലിന്റെ നേതൃത്വത്തില്‍ അപകടകാരണം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ഒന്‍പത് ബോഗികളാണ് പാളംതെറ്റിയത്.
ഒന്‍പതാം ബോഗിയുടെ സാങ്കേതിക തകരാര്‍ മൂലമാണ് ബോഗികള്‍ പരസ്പരം ഇടിച്ച്
കയറാനിടയായതെന്ന സംശയവും ഉയരുന്നുണ്ട്. D-8, D-9, D-10, D-11, രണ്ട് എസി കോച്ചുകള്‍, രണ്ട് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയാണ് അപകടത്തില്‍ പെട്ടത്. D8, D9 ബോഗികള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

Keywords: Hosur Train Accident, Bangalore, Social Network, Railway, Minister, Ernakulam, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.