തെറ്റിദ്ധാരണകള്‍ പരിഹരിച്ചെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും

 


തെറ്റിദ്ധാരണകള്‍ പരിഹരിച്ചെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും
തിരുവനന്തപുരം: അഞ്ചാംമന്ത്രിയും വകുപ്പുമാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും കെപിസിസി ആസ്ഥാനത്തു നടത്തിയ ചര്‍ച്ചയിലാണ് പരിഹാരമുണ്ടായത്.

മുഖ്യമന്ത്രിയെന്ന നിലയില്‍ താന്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ പിന്തുണയാണ് പാര്‍ട്ടിയില്‍ നിന്നും പ്രസിഡന്റില്‍ നിന്നും തനിക്ക് ലഭിക്കുന്നതെന്ന് ചര്‍ച്ചയ്ക്കു ശേഷം ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേതാക്കള്‍ പരസ്പരം നടത്തുന്ന പരസ്യ പ്രസ്താവനകള്‍ നിര്‍ത്തണം. മെയ് രണ്ടിന് കെപിസിസി നിര്‍വാഹക സമിതി യോഗം ചേരുന്നുണ്ട്. നേതാക്കള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കാമെന്നും ചെന്നിത്തല പറഞ്ഞു.

വകുപ്പ് മാറ്റത്തില്‍ തന്നോട് ആലോചിക്കാതെ മുഖ്യമന്ത്രി സ്വന്തമായി തീരുമാനം എടുത്തതിലെ പ്രതിഷേധം രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനേയും എ.കെ ആന്റണിയേയും അറിയിച്ചിരുന്നു. ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ചശേഷം മാത്രം തീരുമാനം അറിയിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇരുവരും ഇക്കാര്യത്തില്‍ ഉറച്ച് നിന്നതോടെയാണ് ഭിന്നത ഉടലെടുത്തത്. ഇത് പരിഹരിക്കാനാണ് ഇന്ന് കൂടിക്കാഴ്ച നടന്നത്.

Keywords:  Oommen Chandy, Ramesh Chennithala, Congress, Thiruvananthapuram, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia