Gandhimathi Balan | തൂവാനത്തുമ്പികളടക്കമുള്ള ക്ലാസിക് സിനിമകളുടെ നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു
Apr 10, 2024, 16:00 IST
തിരുവനന്തപുരം: (KVARTHA) തൂവാനത്തുമ്പികളടക്കമുള്ള ക്ലാസിക് സിനിമകളുടെ നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ (65) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസം. പത്തനംതിട്ട ഇലന്തൂര്‍ കാപ്പില്‍ തറവാട് അംഗമാണ്.
ഒരു കാലത്ത് മോഹന്‍ലാലിനെയും മമ്മൂട്ടിയെയുംവെച്ച് ഏറ്റവും കൂടുതല്‍ സിനിമ ചെയ്ത നിര്‍മാതാവായിരുന്നു. കിലുക്കത്തിനും സ്ഫടികത്തിനും ആദ്യവസാനം നിന്ന് നിര്‍മാതാവിനുവേണ്ടി സിനിമയിലെ സര്‍വ ജോലികളും ചെയ്ത് ആദ്യ പ്രിന്റ്‌വരെ എത്തിച്ചതും ബാലനാണ്.
മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ബാലന്‍, അമ്മ ഷോ എന്ന പേരില്‍ നിരവധി താരനിശകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയിലുള്ള പഞ്ചവടിപ്പാലം, മൂന്നാംപക്കം, സുഖമോ ദേവി, നൊമ്പരത്തിപ്പൂവ്, മാളൂട്ടി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച കംപനിയാണ് ഗാന്ധിമതി ഫിലിംസ്. 1990ല്‍ പുറത്തിറങ്ങിയ ഈ തണുത്ത വെളുപ്പാന്‍ കാലത്ത് ആണ് ഗാന്ധിമതിയുടെ അവസാന സിനിമ.
ഇവന്റ്‌സ് ഗാന്ധിമതി എന്ന ഇവന്റ് മാനേജ്‌മെന്റ് കംപനി ഉടമ കൂടിയായ ഗാന്ധിമതി ബാലന്‍, 2015 നാഷനല്‍ ഗെയിംസ് ചീഫ് ഓര്‍ഗനൈസര്‍ ആയിരുന്നു. ചലച്ചിത്ര അകാഡമി വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 63ാം വയസില്‍ ആലിബൈ ഗ്ലോബല്‍ കംപനി എന്ന പേരില്‍ സൈബര്‍ ഫൊറന്‍സിക് സ്റ്റാര്‍ട് അപ് കംപനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടുമിക്ക കുറ്റാന്വേഷണ ഏജന്‍സികള്‍ക്കും സൈബര്‍ ഇന്റലിജന്‍സ് സേവനം നല്‍കുന്ന സ്ഥാപനമായി വളര്‍ത്തി.

ഭാര്യ: അനിത ബാലന്‍. മക്കള്‍: സൗമ്യ ബാലന്‍ (ഫൗണ്ടര്‍ ഡയറക്ടര്‍ -ആലിബൈ സൈബര്‍ ഫൊറന്‍സിക്‌സ്), അനന്ത പത്മനാഭന്‍ (മാനേജിങ് പാര്‍ട്ണര്‍ - മെഡ്‌റൈഡ്, ഡയറക്ടര്‍-ലോക മെഡി സിറ്റി) മരുമക്കള്‍: കെ എം ശ്യാം (ഡയറക്ടര്‍ - ആലിബൈ സൈബര്‍ ഫൊറന്‍സിക്‌സ്, ഡയറക്ടര്‍- ഗാന്ധിമതി ട്രേഡിങ് & എക്‌സ്‌പോര്‍ട്‌സ്), അല്‍ക്ക നാരായണ്‍ (ഗ്രാഫിക് ഡിസൈനര്‍).
Keywords: News, Kerala, Kerala-News, Obituary-News, Obituary, Producer, Production Company, Hospital, Died, Gandhimathi Balan, Passed Away, Film, Cinema, Mammootty, Mohanlal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.