നിര്‍മാതാക്കള്‍ തിയേറ്റര്‍ ഉടമകള്‍ക്കെതിരേ രംഗത്ത്

 


കൊച്ചി: തിയേറ്റർ അടച്ചു സമരം നടത്താനുള്ള ഉടമകളുടെ തീരുമാനത്തിനെതിരേ നിര്‍മാതാക്കള്‍ രംഗത്ത്. സമരം ഏകപക്ഷീയമാണെന്നും സഹകരിക്കാനാവില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

സമരത്തില്‍ നിന്നു തിയേറ്റര്‍ ഉടമകള്‍ പിന്മാറണം. ഫിലിം ചേംബേഴ്‌സിനോട് ആലോചിക്കാതെയാണു സമരം നടത്താന്‍ തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്. സമരം തുടരാനാണു തീരുമാനമെങ്കില്‍ സിനിമ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് അടക്കമുള്ള നടപടികളിലേക്കു കടക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു.

നിര്‍മാതാക്കള്‍ തിയേറ്റര്‍ ഉടമകള്‍ക്കെതിരേ രംഗത്ത്വ്യാഴാഴ്ചയാണ് എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ സൂചനാ സമരം നടത്തുന്നത്. സര്‍വീസ് ചാര്‍ജ് രണ്ടു രൂപയില്‍ നിന്ന് അഞ്ചു രൂപയായി വര്‍ധിപ്പിക്കുക, സര്‍ക്കാരിനു നല്‍കേണ്ട നികുതിയില്‍ ഇളവ് അനുവദിക്കുക എന്നീ ആവശ്യങ്ങളാണു പ്രധാനമായും തിയേറ്റര്‍ ഉടമകള്‍ ഉന്നയിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia