ഡെല്‍ഹി ഇമാമിന്റെ പ്രസ്താവന ഒരു സ്വാധീനവും ചെലുത്തില്ല: പ്രൊഫ.മുഹമ്മദ് സുലൈമാന്‍

 


കാസര്‍കോട്: മുസ്ലിംങ്ങളുടെ പിന്തുണ കോണ്‍ഗ്രസിനാണെന്ന ഡെല്‍ഹി ഇമാം ബുഖാരിയുടെ പ്രസ്താവനയില്‍ കഴമ്പില്ലെന്ന ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബിന്റെ പടയൊരുക്കം-2014 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുലൈമാന്‍.

മുസ്ലിം സമുദായത്തിനിടയില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയാത്തയാളാണ് ഡെല്‍ഹി ഇമാം. ഡെല്‍ഹിയില്‍ മാത്രമാണ് ഇമാമിന് സ്വാധീനമുള്ളത്. അദ്ദേഹത്തിന്റെ സഹോദരന്‍ യഹ്യ ബുഖാരി തന്നെ ഇമാമിന്റെ പ്രസ്താവന തള്ളിക്കളഞ്ഞിരിക്കുകയാണ്. ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിന് കഴിയില്ല. കോണ്‍ഗ്രസ് നേതാക്കളും സ്ഥാനാര്‍ഥികളും ആ പാര്‍ടി വിട്ട് മറ്റ് പാര്‍ടികളില്‍ ചേക്കേറുകയാണ്. പലരും പോകുന്നത് ബിജെപിയിലേക്കാണ്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വലിയ വ്യത്യാസമില്ലാത്തതുകൊണ്ടാണ് വലിയ നേതാക്കള്‍ ഉള്‍പെടെ മടിയില്ലാതെ ബിജെപിയില്‍ ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഡെല്‍ഹി ഇമാമിന്റെ പ്രസ്താവന ഒരു സ്വാധീനവും ചെലുത്തില്ല: പ്രൊഫ.മുഹമ്മദ് സുലൈമാന്‍
കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് പുറത്താക്കാനും ബിജെപിയെ അകറ്റി നിര്‍ത്താനുമായിരിക്കും രാജ്യത്തെ മുസ്ലിം സമുദായം വോട്ട്‌ചെയ്യുക. ബിജെപിയേയും കോണ്‍ഗ്രസിനെയും എതിര്‍ക്കുന്ന പ്രാദേശികകക്ഷികളാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പ്രധാന ശക്തി. ബിജെപി കടുത്ത വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നത്. ബിജെപിയുടെ ബി ടീമായി കോണ്‍ഗ്രസ് മാറി. അതുകൊണ്ട്തന്നെ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ വിശ്വസിക്കുന്നില്ല.

രാജ്യത്ത് മതനിരപേക്ഷ ജനാധിപത്യ പാര്‍ടികളും ഇടതുപക്ഷവും ചേര്‍ന്നുള്ള ബദല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് ഐഎന്‍എല്‍ പ്രതീക്ഷിക്കുന്നത്. ഈ ശക്തിയെ അധികാരത്തിലേറ്റാന്‍ മുഴുവന്‍ ജനങ്ങളും മുന്നോട്ട് വരണം. കേരളത്തില്‍ എല്‍ഡിഎഫ് ഉജ്വല വിജയം നേടും. മഹാഭൂരിപക്ഷ സീറ്റുകളിലും വിജയിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്. സുലൈമാന്‍ പറഞ്ഞു.

ഡെല്‍ഹി ഇമാമിന്റെ പ്രസ്താവന ഒരു സ്വാധീനവും ചെലുത്തില്ല: പ്രൊഫ.മുഹമ്മദ് സുലൈമാന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Keywords:  Kasaragod, Kerala, Press meet, INL, Political party, Election-2014, Congress, BJP, Muslim, Communal, LDF, Prof. Mohammed Sulaiman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia