നമുക്ക് പാര്‍ക്കാന്‍ റിസോര്‍ട്ടുകള്‍: ബംഗളൂരുവില്‍ നിന്നും പ്രൊഫഷനലുകളും വിദ്യാര്‍ത്ഥികളും കൂട്ടത്തോടെ വയനാട്ടിലേക്ക്

 


കണ്ണൂര്‍: (www.kvartha.com 12.02.2020) വയനാട്ടിലെ റിസോര്‍ട്ടുകള്‍ ബംഗളൂരുവില്‍ നിന്നെത്തുന്ന ഐ.ടി പ്രൊഫഷനലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രിയങ്കരമാകുന്നു. ബംഗളൂരുവില്‍ കനത്ത ചൂട് കൂടിയതിനെ തുടര്‍ന്നാണ് അവിടെ നിന്നും സഞ്ചാരികളുടെ ഒഴുക്ക് വയനാട്ടിലേക്കുണ്ടാകുന്നത്. ചൂട് കാലം തുടങ്ങിയെങ്കിലും വയനാട്ടില്‍ ഇപ്പോഴും മിതമായ കാലാവസ്ഥയാണ്. അതുകൊണ്ടു തന്നെ ഊട്ടികഴിഞ്ഞാല്‍ വയനാടാണ് ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്കു പ്രിയങ്കരമായ ഇടം.

കഴിഞ്ഞ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും വയനാടന്‍ ടൂറിസം മേഖല പതിയെ സജീവമാവുകയാണ്. ഇതു കൊണ്ടു തന്നെ വരുന്ന മെയ് വരെ വിനോദസഞ്ചാരികള്‍ കൂടുതലെത്തുമെന്ന പ്രതീക്ഷയിലാണ് റിസോര്‍ട്ട് ഉടമകളും ടൂറിസ്റ്റ്കേന്ദ്രം അധികൃതരും. എന്നാല്‍ മാവോവാദി ഭീഷണി വയനാടിന്റെ ടൂറിസം മേഖലയ്ക്കു തിരിച്ചടിയാകുന്നു. പല റിസോര്‍ട്ടുകളും അരക്ഷിതാവസ്ഥയിലാണ്. വയനാടിന് അടുത്തുള്ള കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരിലും മറ്റിടങ്ങളിലും മാവോയിസ്റ്റുകള്‍ പരസ്യമായി പ്രകടനം നടത്തുകയും പോസ്റ്ററൊട്ടിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഉത്തരമേഖല റെയ്ഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തില്‍ മൂന്ന് ജില്ലകളിലെ കലക്ടര്‍മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ റിസോര്‍ട്ടുകളിലും ആദിവാസികോളനികളിലും സര്‍ക്കാര്‍ ഓഫിസുകളിലും പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

നമുക്ക് പാര്‍ക്കാന്‍ റിസോര്‍ട്ടുകള്‍: ബംഗളൂരുവില്‍ നിന്നും പ്രൊഫഷനലുകളും വിദ്യാര്‍ത്ഥികളും കൂട്ടത്തോടെ വയനാട്ടിലേക്ക്

എന്നാല്‍ വയനാട്ടിലെ ടൂറിസ്റ്റുകളുടെ അനിയന്ത്രിതമായ കടന്നുവരവ് പൊലിസ് കൂടുതല്‍ ഗൗരവത്തോടെയാണ് കാണുന്നത്. റിസോര്‍ട്ടുകളുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും ലഹരി ഉപയോഗവും  സെക്സ് റാക്കറ്റുകളുടെ വാണിഭവും നടക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ബംഗളൂരുവില്‍ നിന്നും കൂട്ടത്തോടെ പ്രൊഫഷനലുകള്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെയാണ് വയനാടന്‍ റിസോര്‍ട്ടുകളില്‍ തങ്ങിപോകുന്നത്. ഈക്കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതരസംസ്ഥാനക്കാരും ഇക്കൂട്ടത്തിലുണ്ട്. ചില റിസോര്‍ട്ട് ഉടമകള്‍ ഇവര്‍ക്കായി സൗകര്യം ചെയ്തുകൊടുക്കുന്നുവെന്ന പരാതി നേരത്തെ പ്രദേശവാസികളില്‍ ചിലര്‍ ഉയര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ ഈക്കാര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

Keywords:  Kannur, Kerala, News, Wayanad, Travel & Tourism, Passengers, professionals and Students to Wayanad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia