200 കുട്ടികള്‍ക്ക് സംസാരശേഷി: കോക്ലിയര്‍ ഇന്പ്ലാന്റേഷന് പദ്ധതിക്ക് 10 കോടി
Aug 16, 2012, 12:36 IST
കാസര്‍കോട്: സംസ്ഥാനത്ത് 200 കുട്ടികള്‍ക്ക് സംസാരശേഷി വീണ്ടെടുക്കാനുള്ള കോക്ലിയര്‍ ഇന്പ്ലാന്റേഷന് പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഒരു കുട്ടിക്ക് അഞ്ച് ലക്ഷം രൂപയാണ് ഇതിനായി ചിലവ് പ്രതീക്ഷിക്കുന്നത്.
ശ്രവണ ശേഷിയില്ലാത്ത കുട്ടികളില്‍ സംസാര ശേഷി വീണ്ടെടുക്കാനുള്ള ഈ പദ്ധതി സാമൂഹ്യ ക്ഷേമ വകുപ്പാണ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം.കെ. മുനീറാണ് ഈ പദ്ധതി നടപ്പിലാക്കുന്ന വിവരം കാസര്‍കോട്ട് അറിയിച്ചത്.
10 കോടി രൂപയാണ് ഈ പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. പാവപ്പെട്ട നിരവധി കുട്ടികള്‍ക്ക് ഈ ചികിത്സയിലൂടെ സംസാരശേഷി വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങള്‍ മന്ത്രി വെളിപ്പെടുത്തിയിട്ടില്ല.

Keywords: Children, Treatment, M.K. Muneer, Minister, Kasaragod, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.