HC Order | 'കാമുകനുമായുള്ള ലൈംഗിക ബന്ധം': ഭര്‍തൃമതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ചുള്ള കേസ് നിലനില്‍ക്കില്ലെന്ന് കേരള ഹൈകോടതി

 



കൊച്ചി: (www.kvartha.com) ഭര്‍തൃമതിയെ വിവാഹ വാഗ്ദാനം നല്‍കി കാമുകന്‍ പീഡിപ്പിച്ചുവെന്നാരോപിച്ചുള്ള കേസ് നിലനില്‍ക്കില്ലെന്ന് കേരള ഹൈകോടതി വിധി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പുനലൂര്‍ പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ കൊല്ലം സ്വദേശി ടിനോ തങ്കച്ചന്‍ നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. 

പരാതിക്കാരി വിവാഹിതയാണെങ്കില്‍ നിയമപരമായി മറ്റൊരു വിവാഹം സാധിക്കാത്ത നിലയ്ക്ക് വ്യാജ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ച് നടപടിയെടുക്കാനാവില്ലെന്നും ഇത്തരം സാഹചര്യത്തില്‍ വ്യാജ വിവാഹ വാഗ്ദാനത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. 

HC Order | 'കാമുകനുമായുള്ള ലൈംഗിക ബന്ധം': ഭര്‍തൃമതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ചുള്ള കേസ് നിലനില്‍ക്കില്ലെന്ന് കേരള ഹൈകോടതി


വിവാഹം ചെയ്യാമെന്നു പറഞ്ഞതുകൊണ്ട് സമ്മതിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍, വിവാഹിതയായ യുവതി പ്രണയത്തിലുള്ള വ്യക്തിയുമായി ലൈംഗിക ബന്ധത്തിലേര്‍പെട്ട കേസ് ആണിതെന്ന് കോടതി പറഞ്ഞു. 

ഓസ്‌ട്രേലിയയില്‍ വച്ച് ഫേസ്ബുകിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായിരുന്നുവെന്നും യുവതിയുടെ ആരോപണം മുഖവിലയ്ക്ക് എടുത്താല്‍ പോലും പ്രഥമവിവര മൊഴി അനുസരിച്ച് പീഡനക്കേസ് നിലനില്‍ക്കില്ലെന്നും പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു. വിവാഹിതരാകാന്‍ തീരുമാനിച്ചുവെന്നും പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പെട്ടുവെന്നുമാണ് മൊഴി.

യുവതി ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞു താമസിക്കുകയാണെങ്കിലും വിവാഹമോചന നടപടികള്‍ പുരോഗമിക്കുന്നതേ ഉള്ളൂവെന്ന് കോടതി പറഞ്ഞു. നിയമപരമായി നടപ്പാക്കാനാകാത്ത വിവാഹ വാഗ്ദാനം പീഡനക്കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ആധാരമാക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തിയ കോടതി തുടര്‍ന്ന് കേസ് റദ്ദാക്കുകയായിരുന്നു.

Keywords:  News,Kerala,State,High Court of Kerala,Molestation,Marriage,Judiciary,Case,Police, Top-Headlines, Promise Of Marriage Made To A Married Woman Cannot Become A Basis For Molest Case: Kerala High Court

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia