ദിലീപിനെ വീണ്ടും അകത്താക്കാനുള്ള നീക്കവുമായി പ്രോസിക്യൂഷന്‍; താരം റിമാൻഡിലാകുമോ?

 


തിരുവനന്തപുരം: (www.kvartha.com 20.01.2022) നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ജയിലിലാക്കാനുള്ള നീക്കവുമായി പ്രോസിക്യൂഷന്‍. ഹൈകോടതി താരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് അതീവഗുരുതരമായ കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ സത്യവാങ്മൂലത്തില്‍ നല്‍കിയത്. കേസിലെ 20 സാക്ഷികള്‍ കൂറുമാറിയതിന് കാരണം ദിലീപാണെന്നായിരുന്നു വാദം. ഇത് കോടതിയെ ബോധിപ്പിക്കാനായാല്‍ ദിലീപ് വീണ്ടും റിമാന്‍ഡിലാകാനുള്ള സാധ്യത കൂടുതലാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. അന്വേഷണ സംഘവും ഇതാണ് ആഗ്രഹിക്കുന്നത്. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നത്.
 
ദിലീപിനെ വീണ്ടും അകത്താക്കാനുള്ള നീക്കവുമായി പ്രോസിക്യൂഷന്‍; താരം റിമാൻഡിലാകുമോ?


ദിലീപിന്റെ സുഹൃത്തും ബിസിനസുകാരനുമായ ശരത് ഒളിവിലായതും താരത്തിന് തിരിച്ചടിയാണ്. ലൈംഗികാതിക്രമത്തിനായി ക്വടേഷന്‍ നല്‍കുന്നതും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നതും മുമ്പെങ്ങും നടന്നിട്ടില്ലാത്ത സംഭവമാണെന്നും ഇതില്‍ നിന്നും പ്രതിയുടെ ക്രിമിനല്‍ സ്വഭാവം വ്യക്തമാകുന്നെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് വെള്ളിയാഴ്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ണായകമാകും.

കഴിഞ്ഞ തവണ 84 ദിവസമാണ് ദിലീപ് ജയിലില്‍ കിടന്നത്. ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തത് കൊണ്ടാണ് അന്ന് മൂന്നാല് തവണ അപേക്ഷ നല്‍കിയ ശേഷം ജാമ്യം ലഭിച്ചത്. വീണ്ടും ജയിലിലായാല്‍ പെട്ടെന്ന് ജാമ്യം ലഭിക്കുക തന്നെ ബുദ്ധിമുട്ടാകുമെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ദിലീപ് മാത്രമല്ല, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരും പ്രതിസ്ഥാനത്തായി. എല്ലാവരും മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. ജാമ്യം ലഭിക്കാതിരുന്നാല്‍ അത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിലെ തന്നെ പുതിയ അധ്യായമാകും.


Keywords: Prosecution moves to remand Dileep, Kerala, Thiruvananthapuram, News, Top-Headlines, Case, Dileep, Court, Remand, Jail, Brother, Sister, Bail, Actor.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia