Protest | കണ്ണൂർ ഏമ്പേറ്റിൽ മേൽപാലം ആവശ്യപ്പെട്ട് സമരം ശക്തം
● ഇടവകയുടെ നേതൃത്വത്തിൽ സമരപ്പന്തലിലേക്ക് ഐക്യദാർഢ്യ റാലിയും നടന്നു.
● ഞായറാഴ്ചയോടെ സമരം 16 ദിവസം പിന്നിട്ടു.
● തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ: (KVARTHA) പരിയാരം ഏമ്പേറ്റിൽ മേൽപാലം നിർമ്മാണം അനുവദിക്കണമെന്ന ആവശ്യത്തോടെ നടക്കുന്ന സമരത്തിന് പ്രദേശവാസികളുടെയും സന്നദ്ധ സംഘടനകളുടെയും വ്യാപകമായ പിന്തുണ. ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരത്തിന് സെൻ്റ് ഫ്രാൻസിസ് സേവ്യർ ഇടവകയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യം അർപ്പിച്ചു.
ഇടവകയുടെ നേതൃത്വത്തിൽ സമരപ്പന്തലിലേക്ക് ഐക്യദാർഢ്യ റാലിയും നടന്നു. നിരവധി പേരാണ് ഓരോ ദിവസവും സമരത്തിന് ഐക്യദാർഢ്യമർപ്പിക്കാൻ സമരപ്പന്തലിലെത്തുന്നത്. ഞായറാഴ്ചയോടെ സമരം 16 ദിവസം പിന്നിട്ടു. മേൽപാലം നിർമ്മാണം പ്രദേശത്തിന്റെ വികസനത്തിന് അനിവാര്യമാണെന്നും ഗതാഗതക്കുരുക്കുകൾക്ക് പരിഹാരമാകുമെന്നും സമരക്കാർ വാദിക്കുന്നു.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വി. രമണി അധ്യക്ഷത വഹിച്ചു. അഡ്വ. ബ്രിജേഷ് കുമാർ, പി.പി ഷൈമ, ഫാ. ലോറൻസ്, സെൻ്റ് മാർത്ത സിസ്റ്റർ സിന്ധു,വി. യേശുദാസ്, റോയ് മാത്യു, എം. വി സന്തോഷ്, പി.വി ഷാജി, ബി.എഫ് ബിജു, പി . വി രാജൻ, സോജൻ പി.എം.ജെ സംസാരിച്ചു. ഇ. തമ്പാൻ സ്വാഗതവും കെ.ജി ജോണി നന്ദിയും പറഞ്ഞു.
#Overpass, #Kannur, #Pariyaram, #Protest, #Infrastructure, #Development