ഹൗസ് സര്‍ജന്‍മാരുടെ പണിമുടക്ക് തുടങ്ങി

 


കോട്ടയം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഹൗസ് സര്‍ജന്‍മാരുടെയും പി.ജി. വിദ്യാര്‍ഥികളുടെയും പണിമുടക്ക് തുടങ്ങി. കേരള ഹൗസ് സര്‍ജന്‍സി അസോസിയേഷന്‍ (കെ.എച്ച്.എസ്.എ) 24 മണിക്കൂറും കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ്‌­സ് അസോസിയേഷന്‍ (കെ.എം.പി.ജി.എ) രണ്ടുമണിക്കൂറുമാണ് പണിമുടക്കുക.

തുച്ഛമായ സ്‌­റ്റൈപന്‍ഡ് വര്‍ധിപ്പിക്കുക, ഹോസ്റ്റലുകളിലെ ശോച്യാവസ്ഥ പരിഹരിക്കുക, താമസ സൗകര്യം ഏര്‍പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹൗസ് സര്‍ജന്‍മാര്‍ പണിമുടക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ജിതിന്‍ ടി. ജോസഫ് പറഞ്ഞു.

ഹൗസ് സര്‍ജന്‍മാരുടെ പണിമുടക്ക് തുടങ്ങിമെഡിക്കല്‍ പി.ജി. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌­നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ പത്തു മുതല്‍ രണ്ടുമണിക്കൂര്‍ പണിമുടക്കാനാണ് കെ.എം.പി.ജി.എ തീരുമാനം. ലേബര്‍ റൂം, ഓപറേഷന്‍ തിയറ്റര്‍ എന്നിവ ഒഴിവാക്കിയാണ് സമരമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എസ്. ശബരിനാഥ്, സെക്രട്ടറി ഡോ. ജയനന്ദന്‍ നന്ദകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Keywords:  House Surgeon, Strike, Kottayam, State, Medical College, Students, President, Doctors Strike, Press meet, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia