രാഷ്ട്രീയക്കാര്‍ തെണ്ടികളെന്ന് പരമാര്‍ശം: പുനത്തിലിനെതിരെ കൈയ്യേറ്റശ്രമം
Dec 23, 2011, 22:18 IST
തലശേരി: രാഷ്ടീയക്കാരെല്ലാം തെണ്ടികളാണെന്ന് പരസ്യമായി പ്രസ്താവന നടത്തിയ പ്രശസ്ത സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുല്ലയെ ഒരുകൂട്ടം ജനങ്ങള്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. തലശേരി തേജീസിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിന് എത്തിയപ്പോഴാണ് പ്രകോപനപരമായ പരമാര്‍ശം ഉണ്ടായത്. രാത്രി 7.30ഓടെ സ്ഥലത്തെത്തിയ പുനത്തില്‍ ഹോട്ടലിന്റെ ലോഞ്ചിലിരുന്ന സമയത്ത് കെപിസിസി നിര്‍വാഹക സമിതി അംഗമായ മമ്പറം ദിവാകരന് പുനത്തിലിന്റെ അടുത്തെത്തിയത്. താനൊരു രാഷ്ട്രീയപ്രവര്‍ത്തകനാണെന്ന് ദിവാകരന് സ്വയം പരിചയപ്പെടുത്തിയപ്പോഴാണു രാഷ്ട്രീയരെക്കാരെല്ലാം തെണ്ടികളാണെന്ന പരാമര്‍ശം പുനത്തിലില്‍ നിന്നുണ്ടായത്. എല്ലാവരേയും ആ ഗണത്തില്‍ പെടുത്തുന്നുണ്ടോയെന്ന ദിവാകരന്റെ തുടര്‍ ചോദ്യത്തിന് എല്ലാ രാഷ്ട്രീയക്കാരും തെണ്ടികളാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇതോടെ ദിവാകരനോടൊപ്പമെത്തിയ പ്രവര്‍ത്തകര്‍ രോഷാകുലരായി. പ്രസ്താവന പിന് വലിക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം പുനത്തില്‍ നിരാകരിച്ചതോടെ രംഗം വഷളായി. ഒരുകൂട്ടം യുവാക്കള്‍ പുനത്തിലിന്റെ കോളറിനുകുത്തിപ്പിടിച്ചു. ഒടുവില്‍ മമ്പറം ദിവാകരന് തന്നെ ഇടപെട്ടാണ് യുവാക്കളില്‍ നിന്നും പുനത്തിലിനെ രക്ഷപ്പെടുത്തിയത്. ഇതോടെ പുനത്തില്‍ തൊട്ടടുത്ത ഹോട്ടലിലേക്ക് പോയി. പുനത്തിലിന്റെ പ്രസ്താവന വന്‍ പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണ്..
English Summery
Thalassery: 'All politicians are nuisance', says Punathil Kunjabdullah.
English Summery
Thalassery: 'All politicians are nuisance', says Punathil Kunjabdullah.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.