Suspended | ഡിജിപിയുടെ വസതിയിലേക്ക് മഹിളാ മോര്‍ച നടത്തിയ പ്രതിഷേധം; 3 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

 


തിരുവനന്തപുരം: (KVARTHA) ഡിജിപിയുടെ വസതിയിലേക്ക് മഹിളാ മോര്‍ച നടത്തിയ പ്രതിഷേധത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മൂന്ന് പേര്‍ക്കെതിരെയാണ് നടപടി. പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുത്ത് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.

ആര്‍ആര്‍ആര്‍എഫിലെ പൊലീസുകാരായ മുരളീധരന്‍ നായര്‍, മുഹമ്മദ് ശെബിന്‍, സജിന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നിരുത്തരവാദപരവും അശ്രദ്ധവുമായ നടപടിയാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍.

ഡിജിപിയുടെ വീട്ടില്‍ ഗാര്‍ഡ് ഡ്യൂടിയിലുണ്ടായിരുന്നത് ഈ പൊലീസുകാരാണ്. ഇവരെ സുരക്ഷാവീഴചയിലാണ് ബാറ്റാലിയന്‍ ഡിഐജി സസ്‌പെന്‍ഡ് ചെയ്തത്. മഹിളാ മോര്‍ച പ്രവര്‍ത്തകര്‍ ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറിയിരുന്നു. തുടര്‍ന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇവരെ സ്ഥലത്ത് നിന്ന് മാറ്റാന്‍ വളരെ പ്രയാസപ്പെട്ടിരുന്നു. സ്ഥലത്ത് വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ പ്രതിഷേധം തുടരുകയും പിന്നീട് പൊലീസെത്തി ഇവരെ ബലം പ്രയോഗിച്ച് നീക്കുകയുമായിരുന്നു.

വണ്ടിപ്പെരിയാര്‍ കേസില്‍ വീഴ്ച ആരോപിച്ചാണ് മഹിളാ മോര്‍ച പ്രവര്‍ത്തകര്‍ ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ തള്ളിക്കയറിയത്. ഡിജിപി വീട്ടിലുള്ള സമയത്താണ് പത്തോളം പ്രവര്‍ത്തകര്‍ പൊലീസിനെ മറികടന്ന് അകത്തെത്തിയത്.

ഡിജിപിയുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ അനുമതിയില്ലാതെയാണ് പൊലീസുകാര്‍ ഗേറ്റ് തുറന്നതെന്നും നടപടി പൊലീസിന്റെ പേരിന് കളങ്കമുണ്ടാക്കിയെന്നും സസ്‌പെന്‍ഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

Suspended | ഡിജിപിയുടെ വസതിയിലേക്ക് മഹിളാ മോര്‍ച നടത്തിയ പ്രതിഷേധം; 3 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍



Keywords: News, Kerala, Kerala-News, Thiruvananthapuram-News, Police-News, Protest, DGP, House, Three Policemen, Suspended, Duty, Mahila Morcha, Protest to DGP's house; Three policemen suspended.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia