കെ റെയിലിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം; പിന്നോട്ടില്ലെന്ന് പിണറായി; സംസ്ഥാനം സമരച്ചൂടിലേക്ക്
Jan 5, 2022, 13:59 IST
/ അരുണ്‍ പി സുധാകര്‍
തിരുവനന്തപുരം: (www.kvartha.com 05.01.2022) രണ്ടാം പിണറായി സര്‍കാരിന്റെ സ്വപ്‌നപദ്ധതിയായ കെ റെയിലിനെതിരെ സംസ്ഥാനത്തിന്റെ തെക്ക് കല്ലമ്പലം മുതല്‍ വടക്ക് കണ്ണൂർ മാടായിപ്പാറ വരെ പ്രതിഷേധം ശക്തമാകുന്നു. മൂന്ന് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച വ്യക്തമാക്കി. പദ്ധതിക്ക് സിപിഐയുടെ പൂര്‍ണപിന്തുണ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രനും അറിയിച്ചു.
തൊട്ട് പിന്നാലെ തിരുവനന്തപുരം കല്ലമ്പലത്തിനടുത്തുള്ള നാവായിക്കുളത്ത് സ്ഥലം ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും നാട്ടുകാര്‍ തടഞ്ഞു. പൊലീസ് ഇടപെട്ട് നാട്ടുകാരുമായി ചര്‍ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ബുധനാഴ്ച വീണ്ടും ചര്‍ച വിളിച്ചിട്ടുണ്ട്.
കണ്ണൂര്‍ മാടായിപ്പാറയിലെ കാവിനടുത്ത് നാട്ടിയ കെ റെയിലിന്റെ സര്‍വേക്കല്ല് ആരോ ചൊവ്വാഴ്ച രാത്രി പിഴുതെറിഞ്ഞു. കല്ലുകള്‍ പിഴുതെറിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു ഇതെന്നും ശ്രദ്ധേയം. പദ്ധതിക്കെതിരെ ശക്തമായ സമരം നടത്തുമെന്ന് മാടായിപ്പാറ സംരക്ഷണസമിതി നേതാവ് ചന്ദ്രാംഗദനും വ്യക്തമാക്കി. കോട്ടയത്തും മലപ്പുറത്തും മുമ്പ് കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ ചെന്നപ്പോള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. പദ്ധതിക്ക് അന്തിമാനുമതി ലഭിക്കുംമുമ്പ് സ്വകാര്യവസ്തുവില്‍ സര്‍വേക്കല്ല് സ്ഥാപിക്കരുതെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. കോട്ടയം സ്വദേശികളുടെ ഹര്‍ജിയിന്‍മേലായിരുന്നു ഉത്തരവ്.
ജനകീയപ്രക്ഷോഭം മാത്രമല്ല, നിയമപോരാട്ടവും നേരിട്ടേ സര്‍കാരിന് പദ്ധതിയുമായി മുന്നോട്ട് പോകാനാകൂ എന്ന് ഇതില്‍ നിന്ന് ഉറപ്പായി. പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. 'കെ റെയില്‍ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യവുമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയും തീരുമാനിച്ചു.
എതിര്‍പ്പുകള്‍ തുടര്‍ന്നാല്‍ സര്‍കാര്‍ സാധാരണ നേരിടുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. അതിനാല്‍ സംസ്ഥാനം മറ്റൊരു സമരച്ചൂടിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. കോവിഡും പ്രളയവും കാരണം ഒന്നാം പിണറായി സര്‍കാരിനെതിരെ പ്രത്യക്ഷപ്രതിഷേധ പരിപാടികള്‍ നടത്താന്‍ കഴിയാതിരുന്ന യുഡിഎഫ്, തങ്ങള്‍ക്ക് കിട്ടിയ വലിയ രാഷ്ട്രീയ അവസരമായാണ് കെ റെയിലിനെ കാണുന്നത്.
Keywords: Kerala, Thiruvananthapuram, News, Top-Headlines, Pinarayi vijayan, State, Protest, Chief Minister, Government, K Rail, Covid, Flood, UDF,Protests across the state against K Rail. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.