കോട്ടയം: കേരളത്തില്‍ വര്‍ധിച്ചുവരുന്ന മാനസിക ദൗര്ബല്യപ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിനായി എല്ലാ പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലും മാനസികാരോഗ്യ വിഭാഗം സ്ഥാപിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് തയാറെടുക്കുന്നു. വളരെ ചെറിയ മാനസിക പ്രശ്നങ്ങള്‍ക്കുപോലും മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് പോകേണ്ടുന്നതുമൂലം വ്യക്തികള്‍ക്കും കുടുംബങ്ങള്ക്കുമുണ്ടാകുന്ന അപമാനത്തിനും ബുദ്ധിമുട്ടിനും പരിഹാരമുണ്ടാക്കുകയെന്നതാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.
സാധാരണ ആരോഗ്യപ്രശ്നങ്ങളുമായി ഹോസ്പ്പിറ്റലുകളില്‍ ചികിത്സതേടിയെത്തുവരെ പ്രത്യേകം നിരീക്ഷിച്ചും അവരോട് അടുത്ത് ഇടപെട്ടും മാനസിക പ്രശ്നങ്ങള്‍ വിലയിരുത്തി പി.എച്ച്.സികളിലെതന്നെ മാനസികാരോഗ്യ വിഭാഗത്തിലേയ്ക്ക് മാറ്റാനാണ് നിര്‍ദേശം. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെയുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും മാനസികാരോഗ്യ ചികിത്സാ പരിശീലനം നല്‍കാനും നിര്‍ദേശമുണ്ട്.
കഴിഞ്ഞ ദിവസം വിദഗ്ധ ഡോക്ടര്‍മാരുടെ സമിതി സര്‍ക്കാരിനു സമര്‍പിച്ച മാനസികാരോഗ്യനയത്തിലാണ് ഇത്തരം നിര്‍ദേശങ്ങള്‍ ഉള്ളത്. ജില്ലാ മാനസികാരോഗ്യ പദ്ധതിയെന്ന പേരില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞതായും എല്ലാ ജില്ലകളിലും മാനസികാരോഗ്യ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനം കേരളമാകുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലാ തലങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സൈക്യാട്രിസ്റ്റുകളും, സൈക്കോളജിസ്റ്റുകളും, സൈക്യാട്രിക് നഴ്സുമാരുമടങ്ങുന്ന വിദഗ്ധ സംഘം രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Keywords: Minister, Health, Hospital, Doctor, Family, Nurse, Kottayam, Kvartha, Kerala, Mental Patient, Doctor, V.S Shiva Kumar, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.