നേതാക്കളുടെ നിലപാടുകള്‍ കൊലയ്ക്ക് പിന്നില്‍ പാര്‍ട്ടിയാണെന്ന തോന്നലുണ്ടാക്കി: തോമസ് ഐസക്

 


നേതാക്കളുടെ നിലപാടുകള്‍ കൊലയ്ക്ക് പിന്നില്‍ പാര്‍ട്ടിയാണെന്ന തോന്നലുണ്ടാക്കി: തോമസ് ഐസക്
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ നേതാക്കളുടെ നിലപാടുകള്‍ കൊലയ്ക്ക് പിന്നില്‍ പാര്‍ട്ടിയാണെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കിയെന്ന്‌ മുന്‍ മന്ത്രി തോമസ് ഐസക്. പാര്‍ട്ടി സെക്രട്ടേറിയേറ്റിലാണ്‌ ഐസക് തന്റെ നിലപാട് വ്യക്തമാക്കിയത്. ഐസക്കിന്‌ പിന്തുണയുമായി പി.കെ ഗുരുദാസനും രംഗത്തെത്തി.

ഇതുവരെ ടിപി വധത്തില്‍ ഔദ്യോഗീക പക്ഷത്തിന്‌ എതിര്‍പ്പ് നേരിടേണ്ടി വന്നത് വിഎസില്‍ നിന്നും മാത്രമാണ്‌. എന്നാല്‍ വിഎസിനെപ്പോലെ പൊതുവേദികളില്‍ അഭിപ്രായപ്രകടനത്തിനു നില്‍ക്കാതെ തോമസ് ഐസക് പാര്‍ട്ടി സെക്രട്ടേറിയേറ്റിനുമുന്‍പില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയായിരുന്നു.

വിഎസിനെതിരെ കടുത്ത വിമര്‍ശനമാണ്‌ പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ ഉയര്‍ന്നുവന്നത്. പിണറായിയുടെ കുലംകുത്തി പ്രയോഗത്തിനെതിരെ യോഗത്തില്‍ വിഎസ് ശക്തമായി നിലകൊള്ളുകയും ചെയ്തു.

English Summery
Public thought CPIM behind TP murder because of party leaders stand. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia