പെരു­വനം കുട്ടന്‍ മാ­രാര്‍ക്ക് പല്ലാ­വൂര്‍ അപ്പു­മാ­രാര്‍ പുര­സ്­കാരം

 


പെരു­വനം കുട്ടന്‍ മാ­രാര്‍ക്ക് പല്ലാ­വൂര്‍ അപ്പു­മാ­രാര്‍ പുര­സ്­കാരം
തി­രു­വ­ന­ന്ത­പു­രം: പല്ലാ­വൂര്‍ അപ്പു­മാ­രാര്‍ പുര­സ്­കാരം പെരു­വനം കുട്ടന്‍ മാ­രാര്‍ക്ക്. ­ലക്ഷം രൂപയും പ്രശസ്തിപത്രവും ഫല­കവും അട­ങ്ങു­ന്ന­താണ് അ­വാര്‍ഡ്. കേരളത്തിലെ സംഘവാദ്യകലകളില്‍ പ്രഥമ­ഗണനീയമായ മേളത്തിന്റെ പ്രമാണം പെരുമയോടെ നിലനിര്‍ത്തുന്ന വാദ്യവിദഗ്ധനാണ് പെരുവനം കുട്ടന്‍ മാരാര്‍.

അച്ഛന്‍ പെരുവനം അപ്പുമാരാരില്‍ നിന്നും അദ്ദേഹത്തിന്റെ സമകാലികരായിരുന്ന പ്രഗല്ഭരായ ആ­ചാര്യരില്‍ നിന്നും ചെണ്ടയില്‍ കറ കളഞ്ഞ അഭ്യാസം സിദ്ധിച്ച കുട്ടന്‍ മാരാര്‍ പഞ്ചാരി, പാണ്ടി, ചെമ്പട, ധ്രുവം, ചെമ്പ തുടങ്ങിയ മേളങ്ങളില്‍ തന്റെ പ്രകടനവൈഭവം തെളിയിച്ചിട്ടുണ്ട്. മധ്യകേരളത്തിലെ തൃശ്ശൂര്‍ പൂരമടക്കമുളള ഉത്സവങ്ങളില്‍ മേളപ്രമാണിയായ കുട്ടന്‍മാരാര്‍ക്ക് കേരള സംഗീതനാടക അക്കാദമി അവാര്‍ഡും പത്മശ്രീയുമടക്കം ധാരാളം ബഹുമതികള്‍ ഇതിനോടകം ലഭിച്ചു. മേളമാ­ണ് മുഖ്യപ്രവൃത്തിയെങ്കിലും ക്ഷേത്രാടിയന്തിരച്ചടങ്ങുകളിലെല്ലാം താത്വികവും പ്രായോഗികവുമായ പരി­ജ്ഞാനമു­ണ്ട്.

ക­ലാ­മ­ണ്ഡലം വൈസ്­-ചാന്‍സ­ലര്‍ പി.­എന്‍.­സു­രേ­ഷ് അധ്യ­ക്ഷ­നായ സമി­തി­യാണ് പുര­സ്‌കാര ജേതാ­വിനെ നിര്‍ണ­യി­ച്ച­ത്. കലാ­മ­ണ്ഡലം ബല­രാ­മന്‍, പന്തളം സുധാ­ക­രന്‍, സാംസ്‌കാ­രിക വകുപ്പു അഡീ­ഷ­ണല്‍ സെക്ര­ട്ടറി പാവ­ന­കു­മാരി എന്നി­വര്‍ സമി­തി­യില്‍ അംഗ­ങ്ങ­ളാ­യി­രുന്നു.

Keywords:  Peruvanam Kuttan Marar, Pallavoor appumar, Award, Keralam, Mela, Malayalam News, kErala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia