Restriction | പുനലൂര്‍ തൂക്കുപാലത്തില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തും
Oct 8, 2023, 13:48 IST
പുനലൂര്‍: (KVARTHA) ചരിത്ര സംരക്ഷിത സ്മാരകമായ പുനലൂര്‍ തൂക്കുപാലത്തില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തും. അവധി ദിവസങ്ങളിലും ഉത്സവ സീസണിലും വലിയ തിരക്ക് അനുഭവപ്പെടുന്നത് അപകടത്തിന് കാരണമാകുമെന്ന് കണ്ടാണ് നടപടി. പൊലീസ് പ്രതിനിധികളാണ് താലൂക് വികസനസമിതി യോഗത്തില്‍ ഇക്കാര്യം അറിയിച്ചത്. ഒരേസമയം പരമാവധി 150 പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കാനാണ് നീക്കം.
കഴിഞ്ഞ ഓണക്കാലത്ത് വൈകുന്നേരങ്ങളില്‍ പാലത്തില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള പാലത്തില്‍ ഒരേസമയം കൂടുതല്‍ ആളുകളെ കയറ്റുന്നത് അപകടത്തിനിടയാക്കും. അതുകൊണ്ടാണ് നിയന്ത്രണം ഏര്‍പെടുത്താന്‍ അധികൃതര്‍ തീരുമാനമെടുത്തത്.
അതേസമയം താലൂകാശുപത്രിയില്‍ ഓണ്‍ലൈന്‍ വഴി ഒപി ടികറ്റ് ബുകിങ് കാര്യക്ഷമമാക്കുമെന്ന് ആശുപത്രി പ്രതിനിധി അറിയിച്ചു. ജോബോയ് പെരേര അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ബി സുജാത, പഞ്ചായത് പ്രസിഡന്റുമാരായ ജി അജിത്, ആര്യലാല്‍ തഹസില്‍ദാര്‍ എം റഹീം, എംഎല്‍എയുടെ പ്രതിനിധി ബി അജയന് എന്നിവര്‍ സംസാരിച്ചു.
Keywords: Punalur, Bridge, Restriction, Police, Tourists, Punalur: Tourists will be restricted on bridge.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.