Fraud Case | പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് പണം തട്ടിയെന്ന കേസ് സിബിഐ ഏറ്റെടുത്തു
Nov 1, 2023, 16:32 IST
കോഴിക്കോട്: (KVARTHA) പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പണം തട്ടിയെന്ന കേസ് സിബിഐ ഏറ്റെടുത്തു. കൊച്ചി സിബിഐ കോടതിയില്‍ കേസിന്റെ എഫ്‌ഐആര്‍ സമര്‍പിച്ചു. കോഴിക്കോട് കോര്‍പറേഷന്റെ അകൗണ്ടില്‍ നിന്നടക്കം പണം തട്ടിയ കേസിലാണ് നടപടിയെടുത്തത്. കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി ഹൈകോടതി ജൂലൈ മാസത്തില്‍ ഉത്തരവിട്ടിരുന്നു.
നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ എംപി റിജിലിനെ പ്രതിയാക്കിയാണ് കേസ്. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയില്‍ നിന്ന് കോര്‍പറേഷന്റേത് അടക്കം 21 കോടി രൂപയാണ് റിജില്‍ തട്ടിയതെന്നാണ് കേസില്‍ വ്യക്തമാക്കുന്നത്. കോര്‍പറേഷന്റെ മാത്രം 12.68 കോടി രൂപ നഷ്ടപ്പെട്ടെന്നാണ് ബാങ്കിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. ഈ പണം ബാങ്ക് കോര്‍പറേഷന് മടക്കി നല്‍കിയിരുന്നുവെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
Keywords: Kozhikode, News, Kerala, Crime, High Court, Fraud Case, Punjab National Bank,CBI, Investigation, Bank, Punjab National Bank Fraud Case; CBI took over case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.