വാഹനത്തിനിടയിൽപ്പെട്ട് നായക്കുട്ടി ചത്തു: അബദ്ധത്തിൽ സംഭവിച്ച തെറ്റിന് പ്രായശ്ചിത്തമായി വീട് വച്ച് നൽകാനൊരുങ്ങി യുവാവ്
Jun 3, 2021, 12:44 IST
അരീക്കോട്: (www.kvartha.com 03.06.2021) തന്റെ വാഹനമിടിച്ച് തെരുവ് നായകുഞ്ഞ് ചത്ത സംഭവത്തിൽ പ്രായശ്ചിത്തമായി വീട് വച്ച് നൽകാനൊരുങ്ങി യുവാവ്. കുഞ്ഞിന് കാവല്‍ നില്‍ക്കുന്ന അമ്മ നായയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഡ്രൈവിങ്ങിനിടെ സംഭവിച്ച കൈപ്പിഴയായിരുന്നു ആ ദുരന്തം. അതിന് പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ് ഖാസിം എന്ന യുവാവ്. തന്റെ തെറ്റിന് പകരമായി വീടില്ലാത്ത നിര്‍ധന കുടുംബത്തിന് വീടുവെച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ച് അദ്ദേഹം രംഗത്തുവന്നു.
അരീക്കോട് ബസ് സ്റ്റാന്റിന് സമീപത്തായിരുന്നു അപകടം. കാറുടമയായ കൊളാരിക്കുണ്ട് ഖാസിം എന്ന പ്രവാസി വ്യവസായിയാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. കഴിഞ്ഞ 27നാണ് ഖാസിം ഓടിച്ച വാഹനത്തിനടയില്‍പ്പെട്ട് തെരുവുനായക്കുട്ടി ചത്തത്. സംഭവം അറിയാതെ വാഹനയുടമ കാറോടിച്ച് പോയിരുന്നു. എന്നാല്‍ സംഭവം കണ്ട അരീക്കോട് പത്തനാപുരം സ്വദേശി അമല്‍ അബ്ദുല്ല ഫേസ്ബുകില്‍ ഈ സംഭവം ഫോടോ സഹിതം എഴുതി. വാഹനത്തിന്റെ നമ്പറും പോസ്റ്റില്‍ എഴുതിയിരുന്നു.
പോസ്റ്റ് ചര്‍ച ചെയ്യപ്പെട്ടതോടെയാണ് നായകള്‍ക്ക് ദിനംപ്രതി ഭക്ഷണം നല്‍കുന്ന നന്‍മ ചാരിറ്റിയുടെ പ്രവര്‍ത്തകര്‍ പൊലീസ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. ചത്തു കിടക്കുന്ന നായകുട്ടിയുടെ സമീപം അമ്മ പട്ടി കാവലിരിക്കുന്നതും കുഞ്ഞിനെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതുമുള്‍പെടെ പോസ്റ്റില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റ് ഇന്‍സ്പെക്ടര്‍ ഉമേഷിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹന ഉടമയെ കണ്ടെത്തിയത്.

എന്നാൽ അറിയാതെ പറ്റിയ അപകടത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറാണെന്ന് ഖാസിം അരീക്കോട് നന്‍മ കൂട്ടായ്മ ഭാരവാഹികളെ അറിയിച്ചതോടെയാണ് നിര്‍ധന കുടുംബത്തിന് വീട് വച്ച് നല്‍കാമെന്ന ആശയം ഉയര്‍ന്നത്. നന്മ പ്രവര്‍ത്തകരാണ് അരീക്കോട് പതിനഞ്ചാം വാര്‍ഡിലെ നിര്‍ധന കുടുംബത്തിന് വീട് നിര്‍മിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. ഏകദേശം ആറര ലക്ഷം രൂപ വരും വീടുനിര്‍മാണത്തിന്.
Keywords: News, Kerala, Dog, Accident, Accidental Death, State, Puppy died, Puppy died in accident: young man ready to give home to atone for mistake that happened by accident.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.