പുതുക്കാട് ഇരട്ടക്കൊല: മുഴുവന്‍ പ്രതികളും പിടിയിലായി

 


പുതുക്കാട് ഇരട്ടക്കൊല: മുഴുവന്‍ പ്രതികളും പിടിയിലായി
പുതുക്കാട്: പുതുക്കാട് ഇരട്ടക്കൊല കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. പുതുക്കാട് പാഴായിലാണ് രണ്ടുപേരെ ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രധാന പ്രതികളടക്കം   എട്ടംഗഗുണ്ടാസംഘത്തെയാണ് പോലീസ് പിടിയിലായത്. ഇതില്‍ ഇന്ദ്രന്‍കുട്ടിയാണ് മുഖ്യപ്രതിയെന്ന് പോലീസ് പറഞ്ഞു. ഇന്ദ്രന്‍കുട്ടിയടക്കം മറ്റ് ഏഴ്‌പേര് മുമ്പും വിവിധ കേസുകളില്‍ പിടിയിലായവരാണ്. കൊലപാതകത്തില്‍ നേരിട്ട്പങ്കെടുത്തത് അഞ്ചുപേരാണ്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്ക് കാരണം.

പുതുക്കാട് വടക്കേത്തുറവ് കേളംപ്ലാക്കല്‍ ജബ്ബാറിന്റെ മകന്‍ ജംഷീര്‍ (22), തുമ്പരപ്പിള്ളി വാസുവിന്റെ മകന്‍ ഗോപി (43) എന്നിവരെയാണ് ബുധനാഴ്ച രാത്രി പാഴായിയിലെ ഇഷ്ടികക്കളത്തിലെ ഷെഡില്‍ കയറി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തേ ബാറിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

മരിച്ചവരോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് തുറവ് സ്വദേശി ഷിജിത്‌ലാല്‍ സംഭവത്തിന് അല്‍പ്പം മുമ്പ് വീട്ടിലേക്ക് പോകാനിറങ്ങിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ഷിജിത്‌ലാലിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാറില്‍ കഴിഞ്ഞ ചൊവ്വാഴ്ച ജംഷീറിനും ഗോപിയോടുമൊപ്പം പോയി സോഡാക്കുപ്പി പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് തൊറവ് സ്വദേശി അരുണിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുതുക്കാട് സിഐ പി എസ് സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.


Keywords:   Murder case, Arrest, Thrissur, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia