Puthuppally | പുതുപ്പള്ളിയിലെ കൊട്ടിക്കലാശം ആവേശമാക്കി മുന്നണികൾ; അവസാന നിമിഷത്തിൽ റോഡ് ഷോകൾ തെരുവുകള്‍ കീഴടക്കി

 


കോട്ടയം: (www.kvartha.com) ആഴ്ചകള്‍ നീണ്ട പ്രചാരണം അവസാനിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് ആവേശത്തില്‍ ഒട്ടും കുറവ് വരാത്ത വിധം ആഹ്ളാദത്തിമര്‍പ്പിലാണ് പുതുപ്പള്ളിക്കാര്‍.
    
Puthuppally | പുതുപ്പള്ളിയിലെ കൊട്ടിക്കലാശം ആവേശമാക്കി മുന്നണികൾ; അവസാന നിമിഷത്തിൽ റോഡ് ഷോകൾ തെരുവുകള്‍ കീഴടക്കി

എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ആവേശം വിതറിയ റോഡ് ഷോകളിലൂടെ പുതുപ്പള്ളിയിലെ തെരുവുകള്‍ കീഴടക്കുന്നതായിരുന്നു അവസാന കാഴ്ച.

കൊട്ടിക്കലാശ വേദിയായ പാമ്പാടിയിലേക്ക് പാർടി പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. എന്നാൽ, കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണങ്ങളാണ് കൂടുതല്‍ ചര്‍ച്ചക്കിടയാക്കിയത്. പോര്‍വിളിയും പോരും ഒട്ടും കുറഞ്ഞില്ല. വാക് പോരും പോർ വിളിയും അത്യുഗ്രൻ പോരാട്ടത്തിൻ്റെ പ്രതീതിയുണ്ടാക്കി. ഇടത് വലത് മുന്നണികളെ കടന്നാൽരമിച്ചായിരുന്നു ബി ജെ പി നേതാക്കളുടെ പ്രചാരണം.

വികസനം എവിടെ എന്നായിരുന്നു ഇടതുപക്ഷത്തിന്റെ ചോദ്യം. എണ്ണി പറഞ്ഞ് യുഡിഎഫിന്റെ മറുപടിയും. വികസനം ചര്‍ച്ച ചെയ്യാനുണ്ടോ എന്നാണ് എല്‍ഡിഎഫ് സാരഥി ജെയ്‌ക് സി തോമസ് തുടക്കം മുതല്‍ ചോദിച്ചത്. 'ഇനി എന്തുവേണം' എന്ന് ഉമ്മന്‍ ചാണ്ടി മണ്ഡലത്തില്‍ ചെയ്‌ത കാര്യങ്ങള്‍ എടുത്തുകാട്ടി ചാണ്ടി ഉമ്മന്‍ മറുചോദ്യവും വലിയ രീതിയിൽ ഉയർത്തിക്കാട്ടി.

അതെസമയം, യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി. 'ചാണ്ടി ഉമ്മന് അനുകൂലമായതും സര്‍ക്കാരിനെതിരായതുമായ വിധിയെഴുത്താകും പുതുപ്പള്ളിയില്‍. ചാണ്ടി ഉമ്മന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണം സിപിഎം നേതാക്കളുടെ അറിവോടെയാണ്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ല. എംവി ഗോവിന്ദന്‍ മലക്കം മറിയല്‍ വിദഗ്ധനാണ്. മാസപ്പടിയും അഴിമതിയും പുതുപ്പള്ളിയില്‍ ചര്‍ച്ചയാകും. കള്ളവോട്ട് ചെയ്യാന്‍ ഒരാളും പുതുപ്പള്ളിയിലേക്ക് വരേണ്ട.' സതീശന്‍ പറഞ്ഞു.

'മുഖ്യമന്ത്രി വായ മൂടിക്കെട്ടിയ പോത്താണ്.' കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അധിക്ഷേപിച്ചു. ജെയ്ക്കിന് കിട്ടുന്ന അത്രയും വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി നേടുമെന്നും അദ്ദേഹം പറഞ്ഞു. 'പോത്ത് പരാമര്‍ശം സുധാകരന് തന്നെയാണ് ചേരുക.' മന്ത്രി വിഎന്‍ വാസവന്‍ തിരിച്ചടിച്ചു. അര ലക്ഷത്തിലധികം വോടിന്റെ ഭൂരിപക്ഷം യുഡിഎഫിന് കിട്ടുമെന്നത് സ്വപ്‌നമാണെന്നും വാസവന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സാ കാലത്ത് വീഴ്ച സംഭവിച്ചുവെന്ന ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം മുതലാണ് സൈബറിടങ്ങളില്‍ പ്രചരിച്ചത്. മകന്‍ എന്ന നിലയില്‍ പിതാവിന് എല്ലാ ചികില്‍സയും നല്‍കിയെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഫോണ്‍ സംഭാഷണം തിരക്കഥയാണ്. വ്യാജ ഓഡിയോകള്‍ പ്രചരിക്കുന്നതിന് പിന്നില്‍ സിപിഎം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: Kottayam News, Puthuppally News, Bye Election, Malayalam News, LDF, UDF, NDA, Puthupalli Bye Election; The parties intensified even at last minute. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia