പുത്തൂരിലെ കൂട്ടക്കൊല: കര്‍ണാടക പോലീസ് കാസര്‍കോട്ട്

 


പുത്തൂരിലെ കൂട്ടക്കൊല: കര്‍ണാടക പോലീസ് കാസര്‍കോട്ട്
കാസര്‍കോട് : ഭാര്യയെയും മൂന്നുമക്കളെയും വെട്ടിക്കൊന്ന് ഒളിവില്‍ പോയ ജ്യോതിഷനായ ഗൃഹനാഥനെ തേടി കര്‍ണാടക പോലീസ് വ്യാഴാഴ്ച കാസര്‍കോട്ടെത്തി.

പുത്തൂര്‍ താലൂക്കിലെ അധ്യാപികയെയും മൂന്നുമക്കളെയും കൊലപ്പെടുത്തിയ കുട്ടികളുടെ അച്ഛനായ വെങ്കിട്ടരമണ ഭട്ടിനെ തിരഞ്ഞാണ് പുത്തൂര്‍ പോലീസ് സംഘം കാസര്‍കോട്ടെത്തിയത്. പ്രതി കേരളത്തിലേക്ക് കടന്നതായി വിവിരം കിട്ടിയതിനെ തുടര്‍ന്നാണ് പോലീസ് സംഘത്തെ തിരച്ചിലിന് നിയോഗിച്ചതെന്ന് പുത്തൂര്‍ എസ്.ഐ നന്ദകുമാര്‍ കെ. വാര്‍ത്തയോട് പറഞ്ഞു.

ജൂണ്‍ 14ന് പുലര്‍ച്ചെയാണ് പുത്തൂര്‍ ബെട്ടമ്പാറയില്‍ കൂട്ടക്കൊല നടന്നത്. ഭാര്യയും അധ്യാപികയുമായ സന്ധ്യ. വി ഭട്ട്(45), മക്കളായ വേദ്യ(18), ഹരിഗോവിന്ദശര്‍മ്മ(15), വിനുത(12) എന്നിവരാണ് മരിച്ചത്. സന്ധ്യ. വി ഭട്ട് കാസര്‍കോട് കുമ്പളയ്ക്ക് സമീപം അഗല്‍പ്പാടി സ്വദേശിനിയാണ്.

ഒളവില്‍പോയ വെങ്കിട്ടരമണ ഭട്ട് ജ്യോതിഷത്തിനു പുറമേ ചില മോട്ടോര്‍ മെക്കാനിക്കല്‍ ജോലികളും ഇലക്ട്രിക്കല്‍ കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുണ്ട്. കമ്പ്യൂട്ടറിലും ഇയാള്‍ വിദഗ്ദ്ധനാണ്. അത്യപൂര്‍വ്വമായ സ്വഭാവത്തിനുടമയും അന്തര്‍മുഖനുമാണെങ്കിലും ഗ്രാമവാസികള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ട്. പ്രദേശത്തെ പ്രമുഖ ഭൂവുടമ കുടുംബാംഗം കൂടിയാണ്. കൊലയ്ക്ക് ശേഷം ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ കമ്പ്യൂട്ടറും, ഡിസ്‌ക്കുകളും, അശ്ലീല സിഡികളും, ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തിരുന്നു.


Also read

Keywords:  kasaragod, Kerala, Karnataka, Accused, Police 



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia