Candidate Withdrawal | ഒടുവില്‍ പാലക്കാട്ടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പിവി അന്‍വര്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചു
● ചേലക്കര മണ്ഡലത്തിലെ നിലപാടില്‍ മാറ്റമില്ല
● രാഹുലിന് നിരുപാധിക പിന്തുണ
പാലക്കാട്: (KVARTHA) ഏറെ വിവാദങ്ങള്‍ക്ക് ശേഷം നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പിവി അന്‍വര്‍ എംഎല്‍എ. വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കാന്‍ രാഹുലിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഡിഎംകെയുടെ സ്ഥാനാര്‍ഥി എംഎം മിന്‍ഹാജിനെ പിന്‍വലിക്കുന്നുവെന്നും അന്‍വര്‍ അറിയിച്ചു.
രാഹുലിന് നിരുപാധിക പിന്തുണ നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു. അതേസമയം ചേലക്കര മണ്ഡലത്തിലെ നിലപാടില്‍ മാറ്റമില്ലെന്നും അന്‍വര്‍ അറിയിച്ചു. നേരത്തെ ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ പിന്‍വലിക്കാന്‍ അന്‍വര്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ഥിച്ചിരുന്നു. രമ്യ ഹരിദാസിനോട് യുഡിഎഫിന് അത്ര മമത ഇല്ലെന്നും അതുകൊണ്ടു തന്നെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ വിമര്‍ശനവുമായി നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.
അതിനിടെയാണ് ഇപ്പോള്‍ അന്‍വര്‍ തന്നെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചിരിക്കുന്നത്.
#PVAnwar #RahulMankootathil #PalakkadElection #KeralaPolitics #CandidateWithdrawal #PoliticalSupport